May 2, 2024

പുൽപ്പള്ളി എസ് .ഐക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കും: യൂത്ത് കോൺഗ്രസ്

0
  പുൽപ്പള്ളി  പോലീസ് സ്റ്റേഷനിലെ എസ് ഐ നടത്തുന്ന ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെയും  മൂന്നാം മുറ പ്രയോഗങ്ങൾക്കെതിരെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷണെയും പോലീസ് കംപ്ലയിന്റ അതോറിറ്റിയേയും സമീപിക്കുമെന്ന്  യൂത്ത് കോൺഗസ്സ് സുൽത്താൻ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.സ്റ്റേഷനിൽ എത്തുന്ന ആളുകളോട് അപമര്യാദയായി പെരുമാറുകയും സാധാരണജനങ്ങളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്ന എസ്ഐയുടെ നടപടിക്കെതിരെ  മേല ധിക്കാരികളെ അറിയിച്ചിടും യാതൊരു വിധ നടപടിയും എടുക്കാത്ത സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്നെ സമീപിക്കാൻ തീരുമാനിച്ചത്.  എസ്. ഐ ചാർജെടുത്ത മുതൽ  പൊതുപ്രവർത്തകരെയും സാധാരണക്കാരെയും പൊതുജനമധ്യത്തിൽ അപമാനിക്കുകയും ശാരീരിക ഉപദ്രവം നടത്തുകയും ചെയ്യുന്നത് പതിവാണ്.  ഗ്രാമപഞ്ചായത്ത്   പ്രസിഡണ്ടായ വനിതയോട് ഫോണിൽ മോശമായി സംസാരിച്ചതും. കാര്യങ്ങൾ തിരക്കാൻ ചൊല്ലുന്ന പൊതുപ്രവർത്തകരെ ആളുകളുടെ മുൻപിൽ വച്ച് അപമാനിക്കുകയും. ചെറിയ കാരണങ്ങൾകൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുന്ന ആളുകളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നത്   നിരന്തരമായി നടത്തിയിട്ടും പോലീസ് അധികാരികളുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടിയും ഉണ്ടാക്കാത്തതാണ് ഇദ്ദേഹത്തിൻറെ ക്രിമിനൽ പ്രവർത്തനങ്ങൾ തുടരുന്നതിന്റെ കാരണം .എസ്.ഐ ചാർജ്ജ് എടുത്തതിനു ശേഷം നടന്ന സംഭവങ്ങളുടെ മാധ്യമ റിപ്പോർട്ടുകളുടെയും വ്യക്തികളുടെയും പരാതികൾ ശേഖരിച്ച് മനുഷ്യാവകാശ കമ്മീഷനിൽ പരാതി സമർപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം ആളുകളുടെ വീടുക്കൾ സന്ദർശിക്കാനും യോഗത്തിൽ തീരുമാനിച്ചു.   യൂത്ത് കോൺഗ്രസ് സുൽത്താൻബത്തേരി നിയോജകമണ്ഡലം പ്രസിഡൻറ് സംഷാദ് മരക്കാർ അധ്യക്ഷതവഹിച്ചു. ജോഷി കൂരിക്കാട്ടിൽ ,സിജു  പൗലോസ് തോട്ടത്തിൽ , ലിജോ ജോർജ്, ഷിബു കൃഷ്ണ, പ്രമോദ്,  സനു രാജപ്പൻ ,ജോമറ്റ് തുടങ്ങിയവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *