April 20, 2024

ഏറ്റവും കൂടുതൽ വിദ്യാര്‍ത്ഥികള്‍ എൽ എസ് എസ് സ്കോളര്‍ഷിപ്പ് നേടിയ പുരസ്ക്കാരം തരിയോട് ഗവ .എൽ. പി സ്കൂളിന്

0
Img 20190501 Wa0106
തരിയോട് ഗവ എല്‍ പി സ്കൂളിന് ഒരു പൊന്‍തൂവല്‍ കൂടി
കാവുംമന്ദം: വൈത്തിരി ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാര്‍ത്ഥികള്‍ എൽ എസ് എസ് സ്കോളര്‍ഷിപ്പ് നേടിയ സ്കൂളിനുള്ള പുരസ്ക്കാരം തരിയോട് ഗവ എൽ പി സ്കൂളിന് ലഭിച്ചു. കൃഷ്ണേന്ദു എം എസ്, അന്‍ല ബിനോയ്, അവന്തിക അനീഷ്, സ്നിഗ്ദ്ധ എസ് ജി, ഹിബ തസ്നിം, അനന്യ ദിലീപ് എന്നീ ആറ് വിദ്യാര്‍ത്ഥികളാണ് എല്‍ എസ് എസ് സ്കോളര്‍ഷിപ്പ് നേടിയത്. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ എ .കെ ഷിബുവില്‍ നിന്നും സ്കൂളിന് വേണ്ടി അധ്യാപിക ടി സുനിത പുരസ്ക്കാരം ഏറ്റു വാങ്ങി. വിജയികളെ പി ടി എ യോഗം അനുമോദിച്ചു. പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം എ ലില്ലിക്കുട്ടി, പി ടി എ വൈസ് പ്രസിഡന്‍റ് സന്തോഷ് കോരംകുളം, സജിഷ പ്രശാന്ത്, ഹാജറ സിദ്ധീഖ്, എം പി കെ ഗിരീഷ്കുമാര്‍, സി പി ശശികുമാര്‍, സി സി ഷാലി, പി ബി അജിത, ടി സുനിത, ഷമീന, വി പി ചിത്ര, സ്മൈല ബിനോയ്, ജസീന ജംഷിദ് തുടങ്ങിയവര്‍ സംസാരിച്ചു.  
സര്‍ക്കാര്‍ സ്കൂള്‍ എന്ന പരിമിതികളില്ലാതെ ഒട്ടേറെ രംഗത്ത് മികവ് തെളിയിച്ച ഈ വിദ്യാലയം മറ്റ് സ്കൂളുകള്‍ക്ക് മാതൃകയാണ്. പാഠ്യ പാഠ്യേതര രംഗത്തെ മികവുകള്‍ക്കൊപ്പം പരിസ്ഥിതി രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷത്തെ മാതൃഭൂമി സീഡ് ഹരിതമുകുളം പുരസ്ക്കാരം, ജീവകാരുണ്യ രംഗത്തെ ഇടപെടലുകള്‍ക്ക് വി കെ സി നന്മ പുരസ്ക്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *