May 18, 2024

നീറ്റ് പരീക്ഷാ കേന്ദ്രമില്ല: വയനാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ ആവർത്തിക്കപ്പെടുന്നു.

0
Img 20190505 Wa0005
കൽപ്പറ്റ: ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ) നടത്തുന്ന നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷ എഴുതാൻ ഇത്തവണയും വയനാട്ടിൽ സൗകര്യമില്ല.  കോഴിക്കോട് ജില്ലയാണ് വയനാട്ടുകാരുടെ പരീക്ഷാകേന്ദ്രം .   വയനാട് ജില്ലയിൽ ഒരു പരീക്ഷാ സെൻറർ പോലും ഇല്ലാത്തതു കൊണ്ട നൂറ് കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും യാത്ര ചെയ്തു ബുദ്ധിമുട്ടുന്നു. വയനാട് ചുരം ബ്ലോക്ക് ആകുന്നത് കൊണ്ട് ക്യത്യ സമയത്തു പരീക്ഷാ സെന്ററിലെത്താൻ വേണ്ടി തലേ ദിവസം തന്നെ ചുരം ഇറങ്ങേണ്ട ഗതികേടിലാണ് വയനാട്ടുകാർ.15.19 ലക്ഷം പേരാണ് നീറ്റ് പരീക്ഷയെഴുതുന്നത്. കർശന നിർദ്ദേശങ്ങളോടെ നടക്കുന്ന പരീക്ഷക്ക് വയനാട്ടിൽ മികച്ച പരിശീലന കേന്ദ്രങ്ങളും കുറവാണ്. വയനാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് ഇത്തരം നിരവധി കാരണങ്ങളാണുള്ളത്. ഉച്ചക്ക് രണ്ട് മണി മുതൽ മൂന്ന് മണിക്കൂറാണ് പരീക്ഷാസമയം അതുകൊണ്ട് തന്നെ പരീക്ഷ കഴിഞ്ഞ് വയനാട്ടിലെ ഉൾഗ്രാമങ്ങളിലേക്ക് മടങ്ങിയെത്താനുള്ള വർക്കും വലിയ ബുദ്ധിമുട്ടാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ ഇക്കാരണങ്ങൾ കൊണ്ട് ഇത്തരം മത്സര പരീക്ഷകളിൽ നിന്ന് വിട്ട് നിൽക്കാറാണ് പതിവ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *