May 19, 2024

കോളറ ബാധ: ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കി.

0

              മുപ്പൈനാട് പഞ്ചായത്തില്‍ നെടുങ്കരണയില്‍  രണ്ട് ആസം തൊഴിലാളികള്‍ക്ക് കോളറ ബാധ സ്ഥിരീകരിച്ചതിനെതുടര്‍ന്ന് നെടുങ്കരണയിലും സമീപ പ്രദേശങ്ങളിലും ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കി.  ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങള്‍ നിയന്ത്രിക്കുക എന്ന ഉദ്യേശത്തോടെയാണ് ആരോഗ്യവകുപ്പിലേയും, ഭക്ഷ്യ സുരക്ഷാ  വകുപ്പിലേയും ഉദ്യോഗസ്ഥര്‍ സംയുക്തമായി ഭക്ഷ്യ വിതരണ സ്ഥാപനങ്ങളില്‍ പരിശോധനയും ബോധവല്‍ക്കരണവും നടത്തിയത്.  തെരുവോര കച്ചവടസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ  കൂടുതലായും അന്യ സംസ്ഥാന തൊഴിലാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലാണ്  പരിശോധന നടന്നത്.  പഴകിയതും തണുത്തതും കേടായതുമായ ഭക്ഷണം ഒഴിവാക്കുക.  ഈച്ച മലിനപ്പെടുത്തിയ ഭക്ഷണവും, മത്സ്യവും ഉപയോഗിക്കാതിരിക്കുക.  വെളളം തിളപ്പിച്ചാറിയത് മാത്രം ഉപയോഗിക്കുക.  പഴങ്ങള്‍, പച്ചക്കറി മുതലായവ ശുദ്ധജലത്തില്‍ നല്ലവണ്ണം കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.  തൊലി കളഞ്ഞ് ഉപയോഗിക്കാവുന്ന പഴങ്ങളായ മാങ്ങ, ആപ്പിള്‍ മുതലായവ തൊലി ചെത്തിക്കളഞ്ഞതിന് ശേഷം മാത്രം ഭക്ഷിക്കുക.  കിണര്‍, ടാങ്ക് വെളളം കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്ത് സൂക്ഷിക്കുക.  മലവിസര്‍ജ്ജനം കക്കൂസുകളില്‍ മാത്രം നടത്തുക.  മലവിസര്‍ജ്ജനത്തിന് ശേഷവും, ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.  വ്യക്തിശുചിത്വവും, പരിസര ശുചിത്വവും പാലിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങള്‍ക്കും  കച്ചവടക്കാര്‍ക്കും നല്‍കിയത്.  വയറിളക്കരോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍തന്നെ ആശുപത്രിയുടെ സേവനം പ്രയോജനപ്പെടുത്തണം.   നെടുങ്കരണ മദ്രസ ഹാളിലാണ് ബോധവല്‍ക്കരണ ക്ലാസ് നടത്തിയത്. 
             ജില്ലയില്‍ കേടായതും, കൃത്രമമായി പഴുപ്പിച്ചതുമായ പഴവര്‍ഗ്ഗങ്ങളും, കീടനാശിനികള്‍ തളിച്ച പച്ചക്കറികളും  വില്‍പ്പന നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന്       വയനാട് ജില്ലയില്‍ പുല്‍പ്പളളി, ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളിലെ ഫ്രൂട്ട്‌സ് മൊത്തകച്ചവട സ്ഥാപനങ്ങളിലും, പച്ചക്കറി മൊത്തകച്ചവട സ്ഥാപനങ്ങളിലും,    വഴിയോര കച്ചവടസ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.  മാതളനാരങ്ങ, ആപ്പിള്‍, തക്കാളി, പച്ചമുളക് തുടങ്ങിയവയുടെ സാമ്പിള്‍ ശേഖരിച്ച്         കോഴിക്കോട് ഫുഡ് അനാലിസ്റ്റ് ലാബിലേക്ക് അയച്ചിട്ടുണ്ട്.  പരിശോധനാഫലം വരുന്നമുറയ്ക്ക് നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണര്‍ പി.ജെ വര്‍ഗ്ഗീസ് അറിയിച്ചു.  പരിശോധനയ്ക്ക് കല്‍പ്പറ്റ സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ രേഷ്മ എം. കെ, സുല്‍ത്താന്‍ ബത്തേരി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍              നിഷ പി. മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *