May 22, 2024

ധനകാര്യ വകുപ്പ് ഫയൽ തിരിച്ചയച്ചു. : മാനന്തവാടി ഫയർസ്റ്റേഷന് കെട്ടിട നിർമ്മാണം മുടങ്ങും

0
Img 20190511 Wa0087
മാനന്തവാടി: ദീർഘ നാളത്തെ കാത്തിരിപ്പിനൊടുവിൽ മാനന്തവാടി ഫയർ ആന്റ് റെസ്ക്യു സ്റ്റേഷന് കെട്ടിടം നിർമ്മാണം ഈ വർഷമെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷ അസ്തമിച്ചു .പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അനുമതിക്കായി സമർപ്പിച്ച  ഫയൽ  ധനകാര്യ വകുപ്പ് തിരിച്ചയച്ചു .കെട്ടിട നിർമ്മാണത്തിനുള്ള  എസ്റ്റിമേറ്റ് തുക കൂടുതലാണന്ന കാരണത്താലാണ് ഫയൽ തിരിച്ചയച്ചത്.  3.45 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. 
       രണ്ട്  പതിറ്റാണ്ടു മുമ്പാണ് മാനന്തവാടി ഫയർ ആന്റ് റെസ്ക്യു സ്റ്റേഷൻ ആരംഭിച്ചത്. വള്ളിയൂർക്കാവ് ക്ഷേത്രത്തിന് സമീപം നിർമ്മിതി കേന്ദ്രം ഓഫീസിന് സമീപത്താണ് കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നത്. പുഴവക്കിലായതിനാൽ   എല്ലാ വർഷവും മഴക്കാലത്ത് വെള്ളം കയറും. ചിലപ്പോൾ ആഴ്ചകളോളം സ്റ്റേഷന്റെ പ്രവർത്തനം അവതാളത്തിലാകും. കഴിഞ്ഞ പ്രളയ കാലത്ത്  18 ദിവസം മാനന്തവാടി താലൂക്ക് ഓഫീസിനോട് ചേന്നാണ് സ്റ്റേഷൻ പ്രവർത്തിച്ചതും വണ്ടികൾ പാർക്ക് ചെയ്തതും.
           മാനന്തവാടി ഫയർ സ്റ്റേഷന് സ്വന്തമായി സ്ഥലമുണ്ടായിരുന്നില്ല.    റവന്യു വകുപ്പിന്റെ കൈവശം മാനന്തവാടി താലൂക്കാഫീസിന് സമീപം ഉണ്ടായിരുന്ന സ്ഥലത്തിൽ നിന്ന് 24  സെന്റ് ഭൂമി  ഫയർസ്റ്റേഷന് വേണ്ടി കൈമാറി.യു.ഡി.എഫ്. ഭരണ കാലത്ത്  കെട്ടിട നിർമ്മാണത്തിന് വേണ്ട ആദ്യഘഡുവായി ഒരു കോടി രൂപ  അനുവദിച്ചു.    എൽ. ഡി.എഫ് അധികാരത്തിലെത്തിയതോടെ  3.45 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി. മാനന്തവാടി എം.എൽ. എ .ഒ.ആർ. കേളു എം.എൽ.എ. യുടെ ചോദ്യത്തിന് മറുപടിയായി കെട്ടിട നിർമ്മാണം ദ്രുതഗതിയിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് അനുമതിക്കായി  ഫയൽ  ധനകാര്യ വകുപ്പിന് സമർപ്പിച്ചത്.  എന്നാൽ തുക അമിതമാണന്ന കണ്ടെത്തലിനെ തുടർന്നാണ് ഫയൽ ധനകാര്യ വകുപ്പ് മടക്കിയത്. അതിനാൽ ഈ മഴക്കാലത്തും ഫയർ സ്റ്റേഷന്റെ ഗതി പഴയതു തന്നെയായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 
      സ്റ്റേഷൻ   ഓഫീസർ, , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ , നാല് ലീഡിംഗ് ഫയർമാൻമാർ എന്നിവർ ഉൾപ്പടെ 38 ജീവനക്കാരാണ് നിന്ന് തിരിയാൻ ഇടമില്ലാത്ത ഇവിടെ ജോലി ചെയ്യുന്നത്.  പുതിയ കെട്ടിടം വരുമ്പോൾ വള്ളിയൂർക്കാവിൽ നിലവിലുള്ള കെട്ടിടം  സ്കൂബ ട്രെയിനിംഗ് കേന്ദ്രമാക്കാനായിരുന്നു ഉദ്ദേശം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *