April 25, 2024

വയനാട്ടിൽ പത്ത് റോഡുകൾക്ക് റോഡ് കട്ടിംഗ് അനുമതി നല്‍കി.

0
.
ജില്ലയില്‍ പത്തോളം റോഡ് മുറിച്ചുള്ള പ്രവര്‍ത്തികള്‍ക്ക് ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാ കോര്‍ഡിനേഷന്‍ കമ്മിറ്റി (റോഡ് കട്ടിംഗ്) അനുമതി നല്‍കി.  അമ്പലവയലില്‍ കുടിവെള്ള വിതരണ പൈപ്പുകള്‍ സ്ഥാപിക്കുന്നതിന് വടുവഞ്ചാല്‍-കൊളഗപ്പാറ റോഡ്, മഞ്ഞപ്പാറ-നെല്ലാറച്ചാല്‍ റോഡ്, കുമ്പളേരി-അമ്പലവയല്‍ റോഡ്, കാട്ടിക്കുളം ജി.എന്‍.എസ്.ആര്‍-ആനപ്പാറ റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ കേടുപാടുകള്‍ സംഭവിച്ച പൈപ്പുകള്‍ മാറ്റുന്നതിന്, തലശേരി ബാവലി റോഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്, അഞ്ചുകുന്ന് കുപ്പത്തോട് വില്ലേജുകളിലെ വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പമ്പിംഗിലുള്ള കേടുപാടുകള്‍ പരിഹരിക്കാന്‍, നൂല്‍പ്പുഴ പൈപ്പ് ലൈന്‍ നീട്ടുന്നതിന്റെ ഭാഗമായി ബീനാച്ചി- പനമരം റോഡ് മന്തംകൊല്ലിക്കും അരിവയലിനും ഇടയ്ക്ക് 600 മീറ്റര്‍ നീളത്തില്‍ റോഡ് മുറിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് കമ്മിറ്റി അനുമതി നല്‍കി. രണ്ട് സ്വകാര്യ  മൊബൈല്‍ കമ്പനികള്‍ നല്‍കിയ അപേക്ഷകളില്‍ സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് പരിഗണിക്കും.  മാനന്തവാടി കല്‍പ്പറ്റ റോഡരികിലൂടെ പാണ്ടിക്കടവ് മുതല്‍ പായോട് വരെയും തോണിച്ചാല്‍ മുതല്‍ ദ്വാരക ഐ.ടി.സി. വരെയും സ്ഥാപിക്കുന്ന 11 കെ.വി. ലൈനിന് വേണ്ടി പോസ്റ്റുകള്‍ സ്ഥാപിക്കുന്നതിനും സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണ കേബിളുകള്‍ സ്ഥാപിക്കുന്നതിന് സുല്‍ത്താന്‍ ബത്തേരി പുല്‍പ്പള്ളി ചെതലയം പുകലമാളം മുതല്‍ ഇരുളം ജംങ്ഷന്‍ വരെ റോഡിന്റെ ബേം മുറിക്കുന്നതിനുള്ള അപേക്ഷയിലും നടപടിയായി. യോഗത്തില്‍ വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത്,ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *