April 19, 2024

ആദിശക്തി സമ്മർ സ്കൂളിന്റെ അഞ്ചാം വാർഷികവും ഊര് ഉണർത്തൽ ക്യാമ്പയിനും 20 മുതൽ.

0
Img 20190516 Wa0037
ആദിശക്തി സമ്മർ സ്കൂളിന്റെ അഞ്ചാം വാർഷികവും ഊര് ഉണർത്തൽ ക്യാമ്പയിനും 
ആദിവാസി ദളിത് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ആദിശക്തി സമ്മർ സ്കൂളിന്റെ അഞ്ചാം വാർഷിക ക്യാമ്പും ഊര് ഉണർത്താൽ ക്യാമ്പയിനും മെയ് 20 മുതൽ 23 വരെ കൊച്ചി മഹാരാജാസ് കോളേജ് അങ്കണത്തിൽ നടത്തുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നൂറോളം ആദിവാസി വിദ്യാർത്ഥികൾ  ജില്ലയിൽ നിന്ന് ക്യാമ്പിൽ പങ്കെടുക്കും. അവധിക്കാലത്ത് ക്യാമ്പുകൾ സംഘടിപ്പിച്ച് വരുകയും പഠനം നിന്നുപോകുന്നവർക്ക്  മാർഗ നിർദേശം നൽകുകയും മറ്റ് നിരവധി വിദ്യാഭാസ മേഖലകളിൽ  സഹായം  ചെയ്യുന്ന കൂട്ടയ്മയാണ് ആദിശക്തി . കൊച്ചി കേന്ദ്രമായാണ് ഇതിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് . കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി മുന്നൂറിലധികം വിദ്യാർത്ഥികൾ വാർഷിക ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. അക്കാദമിക  വിഷയങ്ങൾ  കൂടാതെ  കലാ സാംസ്കാരിക പരിപാടികളും ക്യാമ്പിന്റെ ഭാഗമായി നടക്കും. ക്യാമ്പിന് മുന്നോടിയായി  ജില്ലയിലെ  ആദിവാസി ഊരുകളിലെ ഡ്രോപ് ഔട്ട് വിവരശേഖരണവും  പഠനോപകരണ വിതരണവും ഇതിനോടകം തന്നെ പുൽപ്പള്ളിയിൽ ആരംഭിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ജഗൻ നന്ദ, പി പി രജനി , ആർ രാഹുൽ ,സതിശ്രീ ദ്രാവിഡ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *