April 20, 2024

ഹൃദ്യം പദ്ധതിയിൽ വയനാട്ടിൽ 52 കുട്ടികളുടെ സർജറി പൂർത്തിയാക്കി.

0
Img 20190517 Wa0035
ഹൃദ്യം : വയനാടിന്റെ ഹൃദയതാളം 
കൽപ്പറ്റ: 
ജന്മനാ ഹൃദയ സംബന്ധമായ രോഗവുമായി ജനിക്കുന്ന കുട്ടികൾക്ക് സൗജന്യമായി ചികിത്സ ഉറപ്പ് വരുത്തുന്നതിനായ് കേരള സർക്കാർ 2017 ൽ ആരംഭിച്ച ഹൃദ്യം പദ്ധതി രണ്ട്  വർഷം  പൂർത്തിയാക്കുകയാണ്.. 
സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന വയനാട് ജില്ലയിലെ ഇത്തരത്തിൽ അസുഖ ബാധിതരായ കുരുന്നുകളുടെ കുടുംബങ്ങൾക് ആശ്വാസവും പ്രതീക്ഷയുമാണ് ഹൃദ്യം പദ്ധതി.
ജനന സമയം മുതൽ 18 വയസ്സ് വരെ കുട്ടികൾക്കു ഉണ്ടാകുന്ന ഹൃദയ സംബന്ധമായ അസുഖങ്ങൾക് ചികിത്സയും ശസ്ത്രക്രിയയും പദ്ധതിയിലൂടെ ഉറപ്പ് വരുത്തുകയാണ് ഈ സർക്കാർ. 
വയനാട് ജില്ലയിൽ പദ്ധതി ആരംഭിച്ചത് മുതൽ ഇന്ന് വരെ 235  കൂട്ടികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.ഇതിൽ അസുഖത്തിന്റെ തീവ്രത മുൻഗണന അനുസരിച്ചു 52 കുട്ടികളുടെ സർജറി പൂർത്തിയാക്കി കഴിഞ്ഞു.സർജറി ആവശ്യമുള്ള മറ്റ്‌ കുട്ടികൾക് മുൻഗണന പ്രകാരം സർജറി ചെയ്യാനുള്ള കാലയളവ് നിർണയിക്കപ്പെട്ടിട്ടുണ്ട്.സർജറി ആവശ്യമില്ലാത്ത കുട്ടികളുടെ തുടർ ചികിത്സയും  പദ്ധതിയിലൂടെ ഉറപ്പ് വരുത്തുന്നു.
ജില്ലയിൽ NHM ന് കീഴിലുള്ള RBSK ടീം രജിസ്റ്റർ ചെയ്യപ്പെട്ട എല്ലാ കുട്ടികളുടെയും ചികിത്സ ഉറപ്പ് വരുത്തുന്നതിനുള്ള തുടർ നടപടികൾ സ്വീകരിച്ചു  വരുന്നു.
രോഗനിർണയം കഴിഞ്ഞാൽ hridyam.in  ൽ ആർക്ക് വേണമെങ്കിലും കുട്ടിയെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത കുട്ടികളുടെ രക്ഷിതാക്കളെ ജില്ലാതല ഓഫീസർമാർ ബന്ധപ്പെട്ട് ചികിത്സ നടപടികൾ ആരംഭിക്കും.
തുടക്കത്തിലേ തന്നെ ഇത്തരം രോഗങ്ങൾ കണ്ടെത്തുന്നതിനായി ജില്ലയിലെ എല്ലാ പ്രധാന സർക്കാർ  ആശുപത്രികളിലും നവജാത ശിശുക്കളെ RBSK നഴ്സ്മാർ പരിശോധിച്ചു വരുന്നു.ഓരോ പഞ്ചത്തിന്‌ കീഴിലും രജിസ്റ്റർ ചെയ്ത കുട്ടികളെ ആ പഞ്ചായത്തിലെ RBSK നഴ്സുമാരുടെ ഉത്തരവാദിത്വത്തിൽ തുടർ ചികിത്സ നടപടികളും,പരിശോധനകളും ഉറപ്പ് വരുത്തുന്നു.
ആരോഗ്യ രംഗത്തെ കേരള സർക്കാരിന്റെ അഭിമാനകരമായ ഈ പദ്ധതി വയനാട് ജില്ലയിലെ നിർധനരായ നിരവധി കുടുംബങ്ങളുടെ ഹൃദയതാളമാവുകയാണ്.
കൂടുതൽ അറിവുകൾക്കും, ചികിത്സ സഹായത്തിനുമായി വയനാട് ജില്ലയിൽ ബന്ധപ്പെടേണ്ടവർ :
RBSK മാനേജർ : 7012955924, 9544268725
RBSK cordinator :8086010054
DEIC : 04936207768
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *