April 25, 2024

അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

0
കൽപ്പറ്റ : 
അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. 
പനമരത്തെ   ഡ്രൈവർ പച്ചിലക്കാട് സ്വദേശി  പെരിങ്ങോളൻ ഷാജഹാനാണ് (50 ) മരിച്ചത്.അപകടത്തിൽപ്പെട്ട കുടുംബത്തെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ശേഷമായിരുന്നു ഷാജഹാൻ കുഴഞ്ഞു വീണത്.   ഞായറാഴ്ച രാവിലെ നടക്കാനിറങ്ങിയതായിരുന്നു. പനമരം  പച്ചിലക്കാട് എരനെല്ലൂർ ഇറക്കത്തിൽ അപകടത്തിൽപ്പെട്ട ഒരു കുടുംബത്തിലെ മൂന്ന് പേരെയാണ് രക്ഷപ്പെടുത്തി പനമരം സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. അൽപ്പസമയത്തിനകം ഷാജഹാൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മരിച്ചു.  മില്ലുമുക്ക് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ   മൃതദേഹം  വൈകുന്നേരത്തോടെ സംസ്കരിച്ചു. പനമരത്ത് ടാക്സി ഡ്രൈവറായ ഷാജഹാൻ അടുത്തിടെ സ്വകാര്യ ബസിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *