April 19, 2024

വോട്ടെണ്ണൽ: ഒരുക്കങ്ങൾ പൂർത്തിയായതായി വയനാട് കലക്ടർ

0
കല്‍പ്പറ്റ: പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ കളക്ടറുടെ  ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രധാനമായും കല്‍പ്പറ്റ, നിലമ്പൂര്‍, താമരശ്ശേരി എന്നീ മൂന്ന് കേന്ദ്രങ്ങളിലാണ് വയനാട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്നത്. വോട്ടെടുപ്പ് സുഗമമായി നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ ക്രമീകരിച്ച എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണി തുടങ്ങും. കൗണ്ടിംഗ് സ്റ്റേഷനുകളില്‍ ബന്ധപ്പെട്ട എ.ആര്‍.ഒ മാരുടെയും ഒബ്സര്‍വര്‍മാരുടെയും സാന്നിധ്യത്തിലായിരുക്കും വോട്ടെണ്ണല്‍ നടത്തുക. കളക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ കളക്ടറുടെ സാന്നിധ്യത്തിലാണ് പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക. ഉച്ചയോടുകൂടി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും എന്ന് പ്രതീക്ഷിക്കുന്നതായും കളക്ടര്‍ പറഞ്ഞു. നേരത്തെ തന്നെ ഒബ്സര്‍വര്‍മാര്‍ എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും എത്തി സൗകര്യങ്ങള്‍ പരിശോധിച്ച് തൃപ്തി അറിയിച്ചതായും കളക്ടര്‍ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *