July 19, 2024

കളത്തുകുളങ്ങര മലബാര്‍ മേഖല കുടുംബ സംഗമം നടത്തി.

0

കൽപ്പറ്റ:  കളത്തുകുളങ്ങര മലബാര്‍ മേഖല കുടുംബ സംഗമം ദ്വാരക സേക്രഡ് ഹാര്‍ട്ട് ഓഡിറ്റോറിയത്തില്‍ നടത്തി. ദ്വാരക സേക്രഡ് ഹാര്‍ട്ട് ഫൊറോന വികാരി ഫാ. ജോസ് തേക്കനാടി ഉദ്ഘാടനം ചെയ്തു. കളത്തുകുളങ്ങര മലബാര്‍ മേഖല പ്രസിഡന്റ് ഫ്രാന്‍സിസ് ചേറ്റാനിയില്‍ അധ്യക്ഷത വഹിച്ചു. കുടുംബയോഗം രക്ഷാധികാരി ഫാ. തോമസ് ചേറ്റാനിയില്‍, വൈസ് പ്രസിഡന്റ് ജെയിംസ് വന്മേലില്‍, ഇലഞ്ഞി യൂണിറ്റ് പ്രസിഡന്റ് സിബി വന്മേലില്‍, സിസ്റ്റര്‍ ജെയ്‌സണ്‍ വന്മേലില്‍, സിസ്റ്റര്‍ അര്‍ച്ചന നരപ്പാറ, പാപ്പച്ചന്‍ വന്മേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ജോസ് ചേറ്റാനിയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഗമത്തോടനുബന്ധിച്ച് കളത്തുകുളങ്ങര കുടുംബാംഗം നെടുങ്ങോത്തച്ഛന്റെ ശ്രാദ്ധവും നടത്തി. ഫാ. ജോബി നരിപ്പാറ ദിവ്യബലിയര്‍പ്പിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *