May 5, 2024

ലോക ക്ഷീരദിനം: കുടുംബശ്രീ സെമിനാറും പാലുൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും നാളെ കൽപ്പറ്റയിൽ

0
ലോക ക്ഷീരദിനം കുടുംബശ്രീ സെമിനാർ  നാളെ
ലോക ക്ഷീരദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലയിൽ  വൈവിധ്യമാർന്ന ര് പരിപാടികൾ  സംഘടിപ്പിക്കും. നാളെ  രാവിലെ 10ന് കൽപ്പറ്റ വിജയപമ്പില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. കെ.ബി. നസീമ പരിപാടികൾ  ഉദ്ഘാടനം ചെയ്യും. പാലിന്റെ  മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണി ലക്ഷ്യമിട്ട് ‘ കുടുംബശ്രീ ആരംഭിച്ച ബാപ്‌കോ പ്രൊഡ്യൂസർ കമ്പനി വിജയത്തിലേക്ക് നീങ്ങുകയാണ്. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ 105 കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തില് ആരംഭിച്ച ക്ഷീരസാഗരം പദ്ധതിയിലെ ഗുണഭോക്താക്കളാണ് പ്രൊഡ്യൂസർ  കമ്പനി രൂപീകരിച്ചത്. ഉത്തമ പോഷക ആഹാരമെ്ന്ന്  വിശേഷിപ്പിക്കപ്പെടു പാലിൽ  നിന്നും  നിർമ്മിക്കുന്ന  മൂല്യ വർദ്ധിക്ക ഉത്പ്പന്നങ്ങളുടെ ഉത്പാദനത്തിലൂടെയും വിപണനത്തിലൂടെയും സംരംഭകർക്ക്  മികച്ച വരുമാനവും പ്രാദേശിക സ്വാശ്രയത്വവും ഉറപ്പുവരുത്തുക, ഉപഭോക്താക്കള്ക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ  ലഭ്യമാക്കുക എിവയാണ് പ്രൊഡ്യൂസർ  കമ്പനിയിലൂടെ കുടുംബശ്രീ മിഷൻ  ലക്ഷ്യമിടുന്നത്.
ബാപ്‌കോ പ്രൊഡ്യൂസർ  കമ്പനി ഉത്പാദിപ്പിക്കുന്ന  13 ഇനം ഉത്പന്നങ്ങൾ  പനീര്, പനീര് അച്ചാര്, പനീര് പക്കാവട, വേ-ഡ്രിംഗ്‌സ്, ശീതീകരിച്ച പാൽ ഉൽപ്പന്നങ്ങളായ  ഐസ്‌ക്രീം, കുല്ഫി, ലസ്സി, സിപ്പ് അപ്പ്, പുളിപ്പിച്ച പാൽ ഉൽപ്പന്നങ്ങളായ  തൈര് (പാല് സാന്ദ്രീകരിച്ച് നിർമ്മിക്കുന്ന  തൈര്), ശ്രീഖണ്ഡ്, യോഗർട്ട്  ഉത്പന്നങ്ങളാണ് പുറത്തിറക്കുക. കൂടാതെ, കേരള വെറ്ററിനറി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് പാലിന്റെ ആരോഗ്യപരമായ ഉപയോഗം സംബന്ധിച്ച് പൊതു ജനങ്ങള്ക്കായി 11 മണി മുതൽ  സെമിനാറും സംഘടിപ്പിക്കും വെറ്ററിനറി സര്വ്വകലാശാല എഞ്ചിനീയറിംഗ് വിഭാഗം സ്‌പെഷ്യല് ഓഫീസർ  അർച്ചനചന്ദ്രൻ  വിഷയം അവതരിപ്പിക്കും. കല്പ്പറ്റ നഗരസഭ ചെയർപേഴ്സൺ  അദ്ധ്യക്ഷത വഹിക്കും. കുടുംബശ്രീ ജില്ലാ മിഷൻ  കോര്ഡിനേറ്റർ  സാജിത .പി, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർമാരായ  കെ.പി.ജയചന്ദ്രൻ , കെ.എ ഹാരിസ്, കെ.ടി മുരളി, ജില്ലാ പ്രോഗ്രാം മാനേജർ  ഷീന, ബ്ലോക്ക് കോഡിനേറ്റർമാരായ   സിറാജ്. പി.എം, ഹുദൈഫ്. പി, ടെനി വി.ആർ. , അനുമോൾ. പി, ബാപ്‌കോ സി.ഇ.ഒ  ഗീതാ വിജയ എന്നിവർ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *