April 19, 2024

ലോക പുകയില വിരുദ്ധദിനാചരണം നടത്തി

0

      കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസ്സില്‍ പ്രവര്‍ത്തിക്കുന്ന  അസാപ് നൈപുണ്യ വികസന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. പുകയില ഉപയോഗത്തിനെതിരെ  നടത്തിയ റോഡ് റാലി അസാപ്  പ്രോഗ്രാം മാനേജര്‍ അനന്ദു രാജേന്ദ്രന്‍ ഉദ്ഘടനം ചെയ്തു. കല്‍പ്പറ്റ റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ ശിവന്‍ വിദ്യാര്‍ത്ഥികള്‍ക്ക്  പുകയില വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി. ദിനാചരണത്തിന്റെ ഭാഗമായി പുകയില വിരുദ്ധ സ്‌കിറ്റ്, മൈം, കോളജ് മേക്കിങ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. ദിനാചരണം  ജില്ലാ പ്രോഗ്രാം മാനേജര്‍ കൃഷ്ണന്‍ കോലിയോട്ട് അവലോകനം ചെയ്തു. അസാപ് ട്രെയ്‌നിര്‍മാരായ എമില്‍ ടിക്കന, അജിത്. സി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *