April 17, 2024

ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു.

0
ലോക പുകയില വിരുദ്ധ ദിനം ജില്ലാതല പരിപാടി മീനങ്ങാടിയിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലത ശശി ഉദ്ഘാടനം ചെയ്തു.
 ' പുകയില ഉപേക്ഷിക്കു ശ്വാസകോശം സംരക്ഷിക്കൂ എന്ന മുദ്രാവാക്യത്തോടെ ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിന ജില്ലാതല പരിപാടി മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലത ശശി ഉദ്ഘാടനം ചെയ്തു.
പൊതുജനങ്ങളുടെ ആരോഗ്യകാര്യത്തിലും പുകയില പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിനും ആയതിൻറെ ഉപയോഗം മൂലമുള്ള രോഗങ്ങൾക്ക് ചികിത്സിക്കുന്നതിനും സർക്കാർ  തലത്തിൽ ജില്ലയിൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആയത് ജനങ്ങൾ പൂർണ്ണമായും ഉപയോഗപ്പെടുത്തണമെന്നും തദവസരത്തിൽ അവർ ആഹ്വാനം ചെയ്തു.
സർക്കാരിൻറെ ഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങളേക്കാളുപരി ഓരോരുത്തരും ലഹരി ഉപയോഗം  ഒഴിവാക്കുവാൻ സ്വയം മുന്നോട്ടു വന്നാൽ മാത്രമേ ഇത്തരം  ദിനാചരണങ്ങൾ കൊണ്ട് പ്രയോജനം ഉണ്ടാവുകയുള്ളൂ എന്ന് അധ്യക്ഷത വഹിച്ചു കൊണ്ട്   സംസാരിച്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അസൈനാർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വയനാടിൻറെ അഭിമാനമായ സിവിൽ സർവീസ് ജേതാവ് ശ്രീധന്യ സുരേഷ് മുഖ്യാതിഥിയായിരുന്നു.
യുവതയുടെ  ലഹരി പുകയില പോലുള്ള ലഹരി വസ്തുക്കൾ എല്ല അറിവാണെന്നും അറിവ് നേടുന്നതിലൂടെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളേയും തരണം ചെയ്യുവാൻ കഴിയും എന്നും അവർ ഉദ്ബോധിപ്പിച്ചു.
ചടങ്ങിൽ ശ്രീധന്യ സുരേഷിന് ജില്ലാ ആരോഗ്യ വകുപ്പിൻറെ ആദരം ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലത ശശി സമർപ്പിച്ചു.
ഡപ്യൂട്ടി ഡി.എം.ഒ ഡോ പ്രിയ സേനൻ മുഖ്യ പ്രഭാഷണം നടത്തി .
പുകയില ഉപയോഗത്തിൻറെ ദൂഷ്യഫലങ്ങൾ അനുഭവിക്കുന്നത് സ്ത്രീ സമൂഹമാണെന്നും ആയതിനാൽ ലഹരി വർജ്ജന ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ പങ്ക്  വളരെ ഫലപ്രദവും പ്രാധാന്യമുള്ളതാണെന്നും അവർ അഭിപ്രായപ്പെട്ടു.
മീനങ്ങാടി സി എച്ച് സി മെഡിക്കൽ ഓഫീസർ നിമ്മി ഇ ജെ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. ലഹരി വിമുക്ത ചികിത്സയെക്കുറിച്ച് കൽപ്പറ്റ ജനറൽ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. ജോസ്റ്റിൻ  ഫ്രാൻസിസും പുകയില ഉപയോഗവും  ശ്വാസകോശരോഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് മാനന്തവാടി ജില്ലാ ആശുപത്രിയിലെ പൾമണറോളജിസ്റ്റ് ഡോ. അജിത്തും സെമിനാറുകൾ അവതരിപ്പിച്ചു. പൊതു പരിപാടിക്ക് മുന്നോടിയായി രാവിലെ 10 മണിക്ക് മീനങ്ങാടി സി എച്ച് സി.  ജംഗ്ഷനിൽ നിന്നും ആരംഭിച്ച ബോധവൽക്കരണ   ജാഥ ബത്തേരി എക്‌സൈസ് ഇൻസ്പെക്ടർ പി. ജി . രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലയിൽ സംഘടിപ്പിച്ച വാട്സ്ആപ്പ് ക്വിസ് മത്സരത്തിൽ  വിജയികളായവർക്കുള്ള സമ്മാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  ലത ശശി, ശ്രീധന്യ സുരേഷ് എന്നിവർ നൽകി. പരിപാടിയോടനുബന്ധിച്ച് ജില്ലയിലെ നഴ്സിംഗ് വിദ്യാർത്ഥികൾക്കായി  സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ ബത്തേരി വിനായക നഴ്സിംഗ് കോളേജിലെ ഗോപിക ദാസ്, കൽപ്പറ്റ ഫാത്തിമമാതാ നഴ്സിംഗ് സ്കൂളിലെ ജിൻസി ദേവസ്യ , ബത്തേരി അസംപ്ഷൻ നഴ്സിംഗ് സ്കൂളിലെ  അഞ്ജുമോൾ  എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രിയ സേനൻ , CHC. മെഡിക്കൽ ഓഫീസർ ഡോ. നിമ്മി, ഹെൽത്ത് സൂപ്പർവൈസർ മുരളീധരൻ പി.   എന്നിവർ സമ്മാനം നൽകി. പരിപാടിയിൽ ജില്ലാ മെഡിക്കൽ ഓഫീസിലെ ഉദ്യോഗസ്ഥർ, മീനങ്ങാടി ഹെൽത്ത് ബ്ലോക്കിലെ ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, സുൽത്താൻ ബത്തേരി വിനായക നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ, നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ, കൽപ്പറ്റ ഫാത്തിമ മാതാ  നഴ്സിംഗ് സ്കൂൾ വിദ്യാർഥികൾ, ബത്തേരി അസംപ്ഷൻ നഴ്സിംഗ് സ്കൂൾ വിദ്യാർത്ഥികൾ, പനമരം ഗവൺമെൻറ് നഴ്സിങ് സ്കൂൾ വിദ്യാർഥികൾ എന്നിവർ  പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *