April 25, 2024

പരിസ്ഥിതി ദിനാചരണം: മണ്ണില്‍ ചാലുകീറി തൈകള്‍ നടണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍

0
കല്‍പ്പറ്റ: എല്ലാ വര്‍ഷവും വഴിപാടായി പരിസ്ഥിതി ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ട് കോടികള്‍ പാഴാക്കുന്നതിന് പകരം ജെ.സി.ബി. ഉപയോഗിച്ച് മണ്ണില്‍ ചാല് കീറി തൈകള്‍ നടണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍. ജനപെരുപ്പ വിരുദ്ധ പരിസ്ഥിതി സംഘം സംഘടനയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് 2017 മോഡല്‍ പരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സംഘടനയുടെ ആവശ്യത്തെ തുടര്‍ന്ന് 2017 ല്‍ അന്നത്തെ വയനാട് കലക്ടര്‍ വി. കേശവേന്ദ്രകുമാര്‍ കുന്നമ്പറ്റ- ഊട്ടി റോഡരുകില്‍ മണ്ണില്‍ ജെ.സി.ബി. ഉപയോഗിച്ച് ചാല് കീറി വൃക്ഷത്തൈകള്‍ നടാന്‍ നടപടി സ്വീകരിച്ചിരുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകരായ ബഷീര്‍ ആനന്ദ് ജോണ്‍, വര്‍ഗീസ് വട്ടേക്കാട്ടില്‍, കെ.വി. പ്രകാശ് തുടങ്ങിയവര്‍ ചൂണ്ടിക്കാട്ടി. ഈ തൈകളില്‍ ബഹുഭൂരിപക്ഷവും ഒരാള്‍ പൊക്കത്തില്‍ വളര്‍ന്നിട്ടുണ്ട്. മറ്റ് സ്ഥലങ്ങളില്‍ നട്ട തൈകളില്‍ ബഹുഭൂരിപക്ഷവും പരിചരണം കിട്ടാതെ നശിച്ചു. 
മണ്ണിളക്കി തൈകള്‍ നട്ടാല്‍ ആഴത്തില്‍ വേരോടി അവ വേഗത്തില്‍ വളരുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. അതിനു പകരം പരിസ്ഥിതി ദിനത്തില്‍ എങ്ങനെയെങ്കിലും കുറേ തൈകള്‍ റോഡരുകില്‍ ചെറുതായൊന്ന് മണ്ണിളക്കി നട്ട് സ്ഥലം വിടുകയാണ് മിക്ക സംഘടനകളും പ്രസ്ഥാനങ്ങളും. ഇവ സംരക്ഷിക്കാനുള്ള കമ്പിവേലികള്‍ക്ക് നല്ല സാമ്പത്തിക ചെലവു വരുമെന്നും പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. 
ഇത് സംബന്ധിച്ച് കലക്ടര്‍ക്കും സബ് കലക്ടര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *