April 25, 2024

നെൽക്കൃഷിയിൽ നൂറ് മേനി കൊയ്ത് തവിഞ്ഞാൽ സർവ്വീസ് സഹകരണ ബേങ്ക്.

0
നെൽക്കൃഷിയിൽ നൂറ് മേനി കൊയ്ത്  തവിഞ്ഞാൽ സർവ്വീസ് സഹകരണ ബേങ്ക്. ബേങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന കർഷക സേവന കേന്ദ്രമാണ് ആറാട്ട്തറ വേമം വയലിൽ നെൽകൃഷിയിൽ നൂറ് മേനി വിളവ് കൊയ്തത്. ജില്ലാ സഹകരണ ജോയിന്റ് രജിസ്റ്റാർ പി.റഹീം വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു.
ബേങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന കർഷക സേവന കേന്ദ്രം കാർഷിക മേഖലയിൽ വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്. തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ജൈവ പച്ചക്കറികൾ ഒരുക്കിയ കർഷക സേവന കേന്ദ്രം ആദ്യമായാണ് നെൽകൃഷിയിലേക്ക് കാലെടുത്ത് വെച്ചത്. മാനന്തവാടി നഗരസഭയിലെ ആറാട്ടുത്തറ വേമം വയലിൽ മൂന്നര ഏക്കർ സ്ഥലത്ത് പുഞ്ചകൃഷി ഇറക്കിയാണ് നെൽക്കൃഷിയിലേക്ക് ചുവട് വെച്ചത്.അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നിന്നും തവിഞ്ഞാലിലെ നെൽകർഷകർ ഇറക്കിയ ദീപ്തി വിത്ത് കർഷകരിൽ നിന്നും വാങ്ങിയാണ് വേമം പാടത്ത് ബേങ്ക് നെൽകൃഷി ഇറക്കിയത്.അടുത്ത നഞ്ചക്കൃഷി കൂടി ഇറക്കാനാണ് ബേങ്കിന്റെ തീരുമാനം ആദ്യമായി ഇറക്കിയ നെൽക്കൃഷി നൂറ് മേനി കൊയ്തതിന്റെ സന്തോഷത്തിലാണ് ബേങ്കിന്റെ നിലവിലെ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി .
ബേങ്ക് അഡ്മിനിസ്ട്രേറ്റീവ് കൺവീനർ എം.ആർ.പ്രഭാകരൻ, കമ്മറ്റി അംഗങ്ങളായ വിപിൻമാസ്റ്റർ, ബിന്ദു രാജൻ, ബേങ്ക് സ്പെഷൽ ഓഫീസർ രി ഷാദ്കുമാർ, റിട്ടയേർഡ് കൃഷി ഓഫീസർ വിനോദ്‌ തുടങ്ങിയവർ വിളവെടുപ്പ് ഉത്സവത്തിൽ പങ്കാളികളായി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *