March 29, 2024

സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പു വരുത്താന്‍ ഊര്‍ജ്ജിത നടപടികളുമായി പോലീസ്.

0
കൽപ്പറ്റ: പുതിയ അധ്യയനവര്‍ഷം തുടങ്ങാനിരിക്കെ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതയാത്ര ഉറപ്പു വരുത്താന്‍ ഊര്‍ജ്ജിതമായ നടപടികളുമായി വയനാട് ജില്ലാ പോലീസ്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനു വാഹന പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ ശകത്തിപ്പെടുത്തുമെന്നും അതിനു മോട്ടോര്‍വാഹന വകുപ്പുമായി ചേര്‍ന്നും അല്ലാതെയും ഇക്കാര്യത്തില്‍ കാര്യക്ഷമമായ പ്രവര്‍ത്തനമുണ്ടാകുമെന്നും ജില്ല പോലീസ് മേധാവി ആര്‍.കറുപ്പസാമി ഐ.പി.എസ് അറിയിച്ചു. ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കുന്നതിനും സ്‌കൂള്‍ സമയത്തുള്ള ഓട്ടം തടയുന്നതിനും കര്‍കശമായ വാഹന പരിശോധന നടത്തുകയും നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കല്‍ ഉള്‍പ്പെടെ കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. രാവിലെയും വൈകീട്ടും നിയന്ത്രണമുള്ള സമയത്ത് ടിപ്പര്‍ ഓടുന്നത് അനുവദിക്കില്ല. സ്‌കൂള്‍ ബസ്സുകളിലും സ്‌കൂള്‍ അധിക്യതരുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ ഓടുന്ന വാഹനങ്ങളിലും സ്‌കൂള്‍ അധികൃതര്‍ അറിയാതെ രക്ഷാകര്‍ത്താക്കള്‍ സ്വന്തം നിലയ്ക്ക് ഏര്‍പ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങളിലും പോലീസ് പരിശോധന കര്‍ശനമാക്കും. കുട്ടികളെ കുത്തി നിറച്ച് സ്‌കൂള്‍ വാഹനങ്ങളൊ ഓട്ടോറിക്ഷയുള്‍പ്പെടെ ഉള്ള മറ്റ് സ്വകാര്യ വാഹനങ്ങളൊ ഓടുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം പിടിച്ചെടുത്തു ഡ്രൈവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി കൈക്കൊള്ളൂം. സ്‌കൂള്‍ ബസ്സുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ 10 വര്‍ഷത്തില്‍ കൂടുതല്‍ ഡ്രൈവിങ്ങ് പരിചയമുള്ളവര്‍ ആണെന്ന് ഉറപ്പ് വരുത്തും. അപക്വമായും ഉദാസീനമായും വാഹനം ഓടിച്ചതിനോ മദ്യപിച്ച് വാഹനം ഓടിച്ചതിനോ ഒരു തവണയെങ്കിലും ശിക്ഷിക്കപ്പെട്ടവരെ ഒഴിവാക്കുന്നതിനു നടപടി സ്വികരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന ബസ്സുകളില്‍ നിര്‍ബന്ധമായും വേഗപ്പൂട്ട് ഘടിപ്പിക്കുന്നതും മണിക്കൂറില്‍ 40കിലോമീറ്റര്‍എന്ന പരിധിയില്‍ വേഗം നിയന്ത്രിക്കപ്പെടുന്നുണ്ട് എന്നു ഉറപ്പാക്കുക, സുരക്ഷിതമായി കുട്ടികളെ കയറ്റി ഇറക്കാനും ബാഗുകളും മറ്റും കൈകാര്യം ചെയ്യുന്നതിനും പ്രാപ്തരായ അറ്റഡന്‍മാരുടെ സേവനം ലഭ്യമാക്കുക, നിയമപ്രകാരമല്ലാത്ത വിധം കുട്ടികളെ കുത്തിനിറച്ച് ഓടുന്നത് തടയുക, വാതിലുകള്‍ക്ക് ഷട്ടര്‍ നിര്‍ബന്ധമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കു സ്‌കൂള്‍ അധിക്യതര്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ എസ്.എച്ച.ഒമാരെചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ സ്‌കൂളിലും ഒരു അധ്യാപകന്‍/അധ്യാപികയെ സ്‌കൂള്‍ സുരക്ഷാ ഓഫീസറായി നിയമിക്കുകയും കുട്ടികളുടെ യാത്ര തുടങ്ങിയ എല്ലാ വിവരങ്ങളും ഈ ഓഫിസര്‍ അറിഞ്ഞിരിക്കേണ്ടതും വാഹങ്ങളുടെയും െ്രെഡവറുടെയും വിവരങ്ങള്‍ രേപ്പെടുത്തുന്ന രജിസ്റ്റര്‍ കൈവശം സൂക്ഷിക്കേണ്ടതുമാണ്.കൊച്ചുകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നാലാം സ്റ്റാന്‍ഡേര്‍ഡ് വരെയുള്ള ക്ലാസ്സുകള്‍ നടത്തുന്ന സ്‌കൂള്‍ അധിക്യതരുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വികരിക്കുന്നതിനു .എസ്.എച്ച.ഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. എസ്.എച്ച.ഒ മാര്‍ ഈകാര്യങ്ങള്‍ ഉറപ്പു വരുത്തുന്നതോടൊപ്പംല്പസ്‌കൂള്‍ പരിസരങ്ങള്‍ സന്ദര്‍ശിക്കുന്നതിനും െ്രെഡവര്‍മാരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ലിസ്റ്റ് ലഭ്യമാക്കുന്നതിനു ശ്രദ്ധിക്കേണ്ടതാണെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫിറ്റ്‌നെസ്സ് ഇല്ലാത്ത സ്‌കൂള്‍ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കില്ല.              പ്രായപൂര്‍ത്തിയകാത്തവര്‍ സ്‌കൂള്‍ ബസ്സുകളൊ കരാര്‍ അടിസ്ഥാനത്തില്‍ ഓടുന്ന മറ്റ് വാഹനങ്ങളോ ഓടിക്കുന്നതിനെതിരെയും അനുവദിനീയമയതില്‍ അധികമായി കുട്ടികളെ കുത്തിനിറച്ച് ഓടിക്കുന്നതിനെതിരെയും കര്‍ശന നിയമ നടപടി സ്വീകരിക്കും. ഡ്രൈവര്‍മാര്‍ ഏതെങ്കിലും തരത്തിലുള്ള ട്രാഫിക്ക് സുരക്ഷ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നതായോ കുട്ടികളോട് മോശമായി പെരുമാറുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ സ്‌കൂള്‍ സുരക്ഷ ഓഫിസര്‍ പദവി വഹിക്കുന്ന അധ്യാപകര്‍ പോലീസിനെ അറിയിക്കുന്നതിനും ഓഫിസറുടെ ഫോണ്‍ നമ്പര്‍ പോലീസ് സ്‌റ്റേഷനില്‍ ലഭ്യമാക്കുന്നതിനും നടപടികള്‍ കൈകൊള്ളാന്‍ എസ്.എച്ച്.ഒ മാര്‍ ജഗ്രത പുലത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലൈസന്‍സ് ഇല്ലാതെ സ്‌കൂള്‍ കുട്ടികള്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹനം പിടിച്ചെടുത്ത് രക്ഷാകര്‍ത്താക്കള്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നതുമാണ്.സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ മറ്റു ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും സ്‌കൂള്‍ ബസ്സുകള്‍, കുട്ടികളുമായി യാത്ര ചെയ്യുന്ന മറ്റ് വാഹനങ്ങളും അപകടങ്ങളില്‍പ്പെടുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളില്‍ എല്ലാം എസ്എച്ചഒമാരും നടപടി സ്വീകരിക്കുന്നതായി മേലുദ്ദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *