March 29, 2024

റിഷി ഗ്രൂപ്പിന്റെയും സ്പന്ദനത്തിന്റെയും പ്രവർത്തനം മാതൃകാപരം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.

0
റിഷി ഗ്രൂപ്പിന്റെയും സ്പന്ദനത്തിന്റെയും പ്രവർത്തനം മാതൃകാപരം: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.

മാനന്തവാടി ∙മാനന്തവാടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവകാരുണ്യ
സംഘടനയായ സ്പന്ദനത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി
രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. സ്പന്ദനം മുഖ്യ രക്ഷാധികാരിയും റിഷി
ഗ്രൂപ്പ് ചെയർമാനുമായ വടക്കേടത്ത് ജോസഫ് ഫ്രാൻസിസ് സ്വന്തം സ്ഥലത്ത് ഭവന
രഹിതർക്കായി നിർമിച്ച് നൽകിയ 7 വീടുകളുടെ താക്കോൽ ദാനം നിർവഹിച്ച്
സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയത്തിൽ എല്ലാം നഷ്ടമായ നാടിന്
സാന്ത്വന ഹസ്തവുമായി റിഷി ഗ്രൂപ്പ് എത്തിയതിനെയും വർഷങ്ങളായി
സ്പന്ദനത്തിലൂടെ തുടർന്ന് വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെയും മന്ത്രി
അഭിനന്ദിച്ചു. 7 വീടുകളുടെ ഉടമസ്ഥാവകാശ രേഖകൾ ജോസഫ് ഫ്രാൻസിസും വീടുകളുടെ
താക്കോൽ ഒ.ആർ. കേളു എംഎൽഎയും കൈമാറി. കിടപ്പ് രോഗികൾക്കുള്ള റേഡിയൊ
സെറ്റുകളുടെ വിതരണം സി.കെ. ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വീട്
നിർമാണത്തിന് മേൽനോട്ടം വഹിച്ച എം.കെ. കുര്യൻ, പ്രമോദ് ആന്റണി എന്നിവരെ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ മെമന്റൊ നൽകി ആദരിച
ഫർണിച്ചർ വിതരണം മാനന്തവാടി നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജും സ്പന്ദനം
ചികിത്സാ നിധി കൈമാറ്റം സബ് കക്ടർ എൻ.എസ്.കെ. ഉമേഷും നിർവഹിച്ചു. വൃദ്ധ
മന്ദിരങ്ങൾക്കുള്ള ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്എ.
പ്രഭാകരനും സ്പെഷൽ സ്കൂളുകൾക്കുള്ള ധനസഹായ വിതരണം എഎസ്പി ഡോ. വൈഭവ്
സക്സേനയും നിർവഹിച്ചു. വള്ളിയൂർക്കാവ് സ്റ്റോക്കർ സ്റ്റാർ ഫുട്ബോൾ
അക്കാദമിക്കുള്ള സ്പോൺസർഷിപ്പ് റിഷി ഗ്രൂപ്പ് ജനറൽ മാനേജർ ജോഷി ബേസിൽ
കൈമാറി. സ്പന്ദനം പ്രസിഡന്റ് ബാബു ഫിലിപ്പ് കുടക്കച്ചിറ അധ്യക്ഷത
വഹിച്ചു.

ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് പള്ളി വികാരി ഫാ. ജോസ് കളപ്പുര,
പടിഞ്ഞാറത്തറ ഡബ്ള്യുഎംഒ സ്കൂൾ പ്രിൻസിപ്പൽ നൗഷാദ് ഗസാലി, മേരിമാതാ കോളജ്
മാനേജർ ഫാ. ജോർജ് മൈലാടൂർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

നഗരസഭാ വൈസ് ചെയർപഴ്സൺ ശോഭ രാജൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.ടി. ബിജു,
കടവത്ത് മുഹമ്മദ്, കൗണ്സിലർമാരായ ജേക്കബ് സെബാസ്റ്റ്യൻ, സുമിത്രാ ബാലൻ,
എൽസമ്മ തോമസ്, റേഡിയൊ മാറ്റൊലി ഡയറക്ടർ ഫാ. ബിജൊ കറുകപ്പളളി, ഡിവൈഎസ്പി
പ്രിൻസ് ഏബ്രഹാം, പി.വി. സഹദേവൻ, അഡ്വ.എൻ.കെ. വർഗീസ്, ഇ.ജെ. ബാബു,
പി.വി.എസ്. മൂസ, കെ.പി. ശശികുമാർ, ജോണി അറയ്ക്കൽ, കെ.ഉസ്മാൻ, സി.കെ.
ശ്രീധരൻ, സുരേഷ് തലപ്പുഴ, കമ്മന മോഹനൻ, എം.സി. ഷെപ്പേർഡ്, സിസ്റ്റർ ജെസി
ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

സ്പന്ദനം സെക്രട്ടറി ഇബ്രാഹിം കൈപ്പാണി സ്വാഗതവും പിആർഒ കെ.എം. ഷിനോജ്
നന്ദിയും പറഞ്ഞു. സ്നേഹ വിരുന്നും, കാവ് നാടൻപാട്ട് കലാസമിതിയുടെ
നാടൻപാട്ട് മേളയും നടന്നു.

ഒണ്ടയങ്ങാടി എടപ്പടിയിലാണ് അമ്പത് സെന്റ് സ്ഥലത്ത് എല്ലാ സൗകര്യങ്ങളോടും
കൂടി ഏഴ് വീടുകള്‍ നിര്‍മ്മിച്ചത്. ഫര്‍ണിച്ചറുകളും ഇലക്‌ട്രോണിക്‌സ്
ഉപകരണങ്ങളും അടക്കമാണ് ഇവ കുടുംബങ്ങള്‍ക്ക് കൈമാറിയത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *