April 26, 2024

വാഹനത്തിന് പിന്നാലെ ഓടി.: പിന്നെ രാഹുൽ ചേർത്തുനിർത്തി: സ്നേഹക്കും സാൻജോക്കും ധന്യ നിമിഷം.

0
കൽപ്പറ്റയിൽ നിന്നും  റോഡ് ഷോ ആരംഭിച്ചത് മുതൽ രാഹുൽഗാന്ധി സഞ്ചരിക്കുന്ന വാഹനത്തിന്റെ പിറകിൽ ഓടുകയായിരുന്നു സ്നേഹയും സാൻജോയും. കുറേ ദൂരം   ഓടിയതിനുശേഷം  ചിലപ്പോഴൊക്കെ വാഹനത്തിന്റെ മുന്നിലെത്തും; ഉറക്കെ രാഹുൽഗാന്ധിയെന്ന് വിളിക്കും. അങ്ങനെയാണ് ഇവർ രാഹുൽജിയുടെ ശ്രദ്ധയിൽപ്പെടുന്നത് . തുടക്കം മുതൽ കൂടെ ഓടുകയായിരുന്നുവെന്ന് രാഹുലിനൊപ്പം വാഹനത്തിലുണ്ടായിരുന്നവർ   അദ്ദേഹത്തോട് പറഞ്ഞു .പുതിയ ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ  അദ്ദേഹം വാഹനത്തിൽ നിന്നു കൊണ്ട് അടുത്തേക്ക് വരാൻ അവരോട് ആവശ്യപ്പെട്ടു.
അത്ഭുതത്തോടെ സ്നേഹയും സാൻജോയും. 
വാഹനത്തിനടുത്തേക്ക് വന്നവരെ സുരക്ഷാ ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു അവരെ വാഹനത്തിലേക്ക് കടത്തിവിടുവാൻ.  വാഹനത്തിനകത്തു കയറിയ രണ്ടുപേർക്കും അത്ഭുതം; തൊട്ടടുത്ത് നിൽക്കുന്നത് രാഹുൽഗാന്ധി; ചേർത്തുനിർത്തി ചിത്രവുമെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *