March 29, 2024

പട്ടിക വർഗ്ഗ വിഭാഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പദ്ധതികൾ നടപ്പിലാക്കണം :ആവാസ് തിരുവമ്പാടി

0
പട്ടിക വർഗ്ഗ വിഭാഗ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി പദ്ധതികൾ നടപ്പിലാക്കണം :ആവാസ് തിരുവമ്പാടി 
കൽപ്പറ്റ: 
വയനാട് പാർലമെൻറ് നിയോജക മണ്ഡലത്തിലെ രണ്ട്  ലക്ഷം വരുന്ന പട്ടികവർഗ്ഗ വിഭാഗത്തിലെ അംഗങ്ങളുടെ ഉന്നമനത്തിന് പുതിയ തലമുറയിലെ കുട്ടികൾക്ക് പൂർണമായ വിദ്യാഭ്യാസം നൽകുവാൻ നമുക്ക് കഴിയണമെന്നും ,അതിനായി അസംബ്ലി നിയോജക മണ്ഡലങ്ങൾ തലത്തിൽ പ്രീമെട്രിക് തലത്തിൽ റസിഡൻഷ്യൽ സ്കൂൾ, പോസ്റ്റ് മെട്രിക് റസിഡൻഷ്യൽ സ്കൂൾ  , ആധുനിക തലത്തിലുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ ഉൾപ്പെടുത്തി റസിഡൻഷ്യൽ  സ്ഥാപനങ്ങൾ ആരംഭിക്കണമെന്നും വയനാട് പാർലമെൻ്റ് മെമ്പർ രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് സാംസ്കാരിക സംഘടനയായ ആവാസിൻ്റെ ഭാരവാഹികൾ അഭ്യർത്ഥിച്ചു. 
          രക്ഷിതാക്കളുടെ വിദ്യാഭ്യാസക്കുറവിനാൽ  പുതു തലമുറയിൽപ്പെട്ട പട്ടികവർഗ്ഗ വിഭാഗ വിദ്യാർത്ഥികൾ സ്കൂൾ വിദ്യാഭ്യാസം വരെ പൂർത്തികരിക്കുന്നില്ലെന്നും, മദ്യത്തിനും പുകവലിയിലും അകപ്പെട്ട് പോകുന്നുവെന്നും ഇവർ എം.പി. യോട് സൂചിപ്പിച്ചു.
ആവാസ് ചെയർപേഴ്സൺ ശിൽപ സുന്ദർ, ഭാരവാഹികളായ ഫാത്തിമ ഫഹ്മി, അശ്വതി ചന്ദ്രൻ ,ഏബൽ എസ് മാത്യു .അനാമിക ബിജു, നന്ദു നാരായണൻ, രാജു ഇ.ആർ. ,ഹരി ബാബു   കെ.ആർ. ,അർജുൻ പി.വി., ഹനൂഫ്.കെ.കെ ,ഷഹ്സിൻ അഹമ്മദ് എന്നിവർ പങ്കെടുത്തു.
      നിരവധി പട്ടികവർഗ്ഗ വിദ്യാർത്ഥികളാണ് പാതിവെച്ച് പഠനം നിർത്തി പോകുന്നതെന്നും, ഇത് പരിഹരിക്കുവാൻ നടപടിയെടുക്കേണ്ടത് ഈ സമൂഹത്തിൻ്റെ ഉന്നതിക്ക് ഇടയാക്കുമെന്നും വിദ്യാർത്ഥികൾ സൂചിപ്പിച്ചു. നിവേദനം കൈപ്പറ്റിയ MP അടിയന്തര നടപടികൾ കൈക്കൊള്ളുമെന്ന് വിദ്യാർത്ഥികളെ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *