April 26, 2024

ബാണാസുര സാഗര്‍ ഷട്ടര്‍ തുറക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി.

0
പടിഞ്ഞാറത്തറ.പെരുമഴയത്ത് ഷട്ടര്‍ തുറക്കുന്നതിനു മുമ്പ് സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ബാണാസുര സാഗറില്‍ പൂര്‍ത്തിയാക്കി. ഷട്ടര്‍ തുറക്കുന്നതിന് മൂന്നു നാലു തവണ മുമ്പ് സൈറണ്‍ മുഴക്കും. മഴയുടെ തുടക്കത്തില്‍ ഡാം നിറയ്ക്കേണ്ടതില്ലെന്ന കേന്ദ്ര വാട്ടര്‍ കമ്മീഷണറുടെ ഉത്തരവ് പാലിക്കും.ഒരു മുന്നറിയിപ്പുമില്ലാതെ കഴിഞ്ഞ പ്രളയകാലത്ത് രാത്രി കാലങ്ങളിലടക്കം ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് വിട്ടത് വലിയ നാശ നഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു.അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്ന സമയത്ത് പരിസരത്ത് മീന്‍ പിടുത്തം അനുവദിക്കില്ല. അണക്കെട്ടില്‍ ബ്ലു,ഓറഞ്ച്,റെഡ് അലര്‍ട്ട് വാട്ടര്‍ ലെവല്‍ നിജപ്പെടുത്തിയിട്ടുണ്ട്. മഴ തുടങ്ങിയാല്‍ രണ്ടാഴ്ചയിലൊരിക്കല്‍ പരിശോധിച്ച് അധിക ജലം തുറന്നുവിടും.അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ശബ്ദം കേള്‍പ്പിക്കുന്ന വലിയ സൈറണ്‍ ഡാമിനടുത്ത് സ്ഥാപിച്ചിട്ടുണ്ട്. മഴ കുറവാണെങ്കിലുംഏതു സമയത്തും പ്രളയം ഉണ്ടാകാമെന്ന രീതിയില്‍ ജാഗ്രത പാലിക്കാന്‍ ഡാം അധികൃതര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. കഴിഞ് പ്രളയകാലത്തേതില്‍ നിന്നും വ്യത്യസ്ഥമായി നാട്ടുകാരുടെ ഭീതി അകറ്റാനുള്ള മുന്നൊരുക്കങ്ങള്‍യെല്ലാം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ വ്യക്തമാക്കി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *