April 25, 2024

വയോധികനെ കാണാനില്ലെന്ന് പരാതി.

0
.  
 
 തലപ്പുഴ: വരയാല്‍ കാപ്പാട്ടുമല കിഴക്കേ ഭാഗത്ത് വര്‍ഗീസിനെ കാണാനില്ലെന്ന് മകന്‍ വിപിന്‍ വര്‍ഗീസ് തലപ്പുഴ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹത്തെ കാണാതായത്. ഏറെക്കാലമായി ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന വർഗീസ് ഊന്നുവടിയുടെ സഹായത്താലാണ് നടക്കുന്നത്. തലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തലപ്പുഴ പോലീസിലോ ബന്ധുക്കളെയോ അറിയിക്കണം. ഫോണ്‍: 04935 256262, 9048527996. 
  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *