April 23, 2024

പുകയില മുറുക്ക് നിയന്ത്രണത്തിന് ബദൽ ആയുഷ് മാർഗ്ഗവുമായി ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്.

0
Img 20190624 Wa0373.jpg
സുൽത്താൻ ബത്തേരി : നെന്മേനി പുഞ്ചവയൽ കുറുമ  കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ   പുകയില മുറുക്ക് വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി പുകയില മുറുക്കലിന്റെ  ദൂഷ്യ വശങ്ങളെ കുറിച്ച് ക്ലാസുകൾ നൽകി.പുകയില മുറുക്കലിന് ബദലായിട്ടുള്ള ആരോഗ്യ താംബൂലം എല്ലാവർക്കും വിതരണം ചെയ്തു. വയനാട്ടിലെ ആദിവാസികളിൽ 90 ശതമാനവും പുകയില മുറുക്കിന്റെ അടിമകളാണ്. അത് കൊണ്ട്  ഭൂരിപക്ഷം പേരും വായിലും, കഴുത്തിലും, നാക്കിലും വരുന്ന കാൻസർ രോഗത്തിന്റെ  പിടിയിലാണ്. അതിനുള്ള ബദൽ മാർഗ്ഗം അവതരിപ്പിക്കുകയാണ്  ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്. വെറ്റില, പാക്ക് , ചുണ്ണാമ്പ്, വാൽ മുളക്, ഗ്രാമ്പു, ഏലം, ജാതിക്ക എന്നിവ അടങ്ങിയതാണ്  സിദ്ധ വൈദ്യത്തിൽ പരാമർശിച്ചിട്ടുള്ള ആരോഗ്യ താംബൂലം. ഇത്  പുകയിലയുടെ  ദൂഷ്യ ഫലങ്ങൾ ഒന്നും ഇല്ലാത്തതാണ്. അത് മാത്രമല്ല പുകയിലയോടുള്ള ആസക്തി കുറയ്ക്കുകയും  ചെയ്യുന്നു.  ദഹന ശക്തി വർധിപ്പിക്കുന്നു , വായിൽ വളരുന്ന  ഉപദ്രവകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നു, ശ്വാസകോശ രോഗങ്ങൾ ക്കെതിരെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു എന്നിങ്ങനെ ഒത്തിരി ഔഷധ ഗുണങ്ങൾ നിറഞ്ഞതുമാണ് സിദ്ധ ആരോഗ്യ താംബൂലം.  കൊളോൺ കാൻസർ വരാതെ തടുക്കാൻ വെറ്റിലയ്ക്ക് ഉള്ള കഴിവ് ഇന്ന് ശാസ്ത്രലോകം അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു. ഡോ. അരുൺ ബേബി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *