April 20, 2024

കൂട്ടമുണ്ട 110 കെ വി ലൈൻ; എം എൽ എ ക്കെതിരെ നാട്ടുകാർ

0


കൽപ്പറ്റ: കണിയാമ്പറ്റ സബ് സ്റ്റേഷനിൽ നിന്നും കൂട്ടമുണ്ട സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി നിലവിലെ ആറ് കെ വി ലൈൻ 110 ആക്കി മാറ്റി കമ്പി വലിച്ചിട്ടുണ്ട്. ശേഷി വർദ്ധിപ്പിക്കുന്ന സമയത്ത് ജനങ്ങൾ എതിർത്തിരുന്നു.എന്നാൽ സി.കെ.ശശീന്ദ്രൻ എം എൽ എ നാട്ടുകാരുടെ യോഗം വിളിക്കുകയും കൃഷിയും വൃക്ഷങ്ങളും വീടും നഷ്ടപ്പെടുന്നവർക്ക് 2017 മാർച്ചിൽ തന്നെ നഷ്ട പരിഹാരം നൽകുമെന്നും അറിയിച്ചു. എന്നാൽ  എംഎല്‍എ വാക്ക്പാലിച്ചില്ല. നാളിതുവരെയായിനഷ്ടപരിഹാരവും ലഭിക്കാതെ നാട്ടുകാര്‍ ദുരിതത്തിലായി.കെ എസ് ഇ ബിയാവട്ടെ നിർദാക്ഷിണ്യം മരങ്ങൾ വെട്ടിമാറ്റുകയാണ്.കരാറുകാരൻ മറ്റു വിളകളുടെ മുകളിലേക്കാണ് മരങ്ങൾ മുറിച്ചിട്ടത്. എതിർക്കുന്നവരെ ഇവർ ഭീഷണിപ്പെടുത്തുകയാണ്. |6 മീറ്റർ വിട്ടു നൽകിയവർ ഇപ്പോൾ 24 മീറ്റർ വിട്ടുനൽകാൻ നിർബന്ധിതരായിരിക്കയാണ്.ഇതോടെ പലരും വീട്ടിൽ നിന്നും മാറി താമസിക്കാനും നിർബന്ധിതരായി മാറി.കൂലിപ്പണിക്കാരും വനവാസികളും എന്തു ചെയ്യണമെന്നറിയാതെ വിഷമിക്ക ക യാ ണ്. നാട്ടുകാർക്ക് അർഹമായ നഷ്ട പരിഹാരം ഉടൻ വിതരണം ചെയ്യണമെന്ന് ബന്ധപ്പെട്ടവർ കൽപ്പറ്റയിൽ പത്രസമ്മേളനത്തിൽത്ത വശ്യപ്പെട്ടു. സലീംകടവർ അവിലടിക്കുന്ന് പാർവതി, പോക്കാട്ട് കൃഷ്ണൻ,ചെറുകുളങ്ങര അബ്ദുൾ ഖാദർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *