April 20, 2024

ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ ‘എക്‌സ്‌പോ 2കെ19’ നടത്തി.

0
Img 20190711 Wa0296.jpg
കല്‍പ്പറ്റ: യുവ തലമുറയുടെ ശാസ്ത്രകൗതുകം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കല്‍പ്പറ്റ ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ 'എക്‌സ്‌പോ 2കെ19' നടന്നു. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഭക്ഷ്യ മേഖലകളില്‍ വിദ്യാര്‍ഥികളുടെ അഭിരുചിയളക്കുന്ന വിവിധ മോഡലുകള്‍ എക്‌സ്‌പോയില്‍ അണിനിരന്നു.
ബത്തേരി സെന്റ് മേരീസ് കോളജ് രസതന്ത്ര വിഭാഗം മേധാവിയായി വിരമിച്ച പ്രഫ. തോമസ് തേവര എക്‌സ്‌പോ 2കെ19 ഉദ്ഘാടനം ചെയ്തു. സഹോദര സ്‌നേഹവും ദയയും കൈമുതലാക്കി മനുഷ്യക്ഷേമത്തിനായി പ്രപഞ്ച രഹസ്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നവരാകണം യുവ ശാസ്ത്രജ്ഞര്‍ എന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. ജോസ് വടയപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ക്രിസ്റ്റീന എസ്‌സിവി, പിടിഎ പ്രസിഡന്റ് കെ.ജെ. ജോസഫ്, സ്‌കൂള്‍ വിദ്യാര്‍ഥികളായ ആന്‍ തെരേസ്, സ്‌കൂള്‍ ലീഡര്‍ മിഷേല്‍ സജി എന്നിവര്‍ പ്രസംഗിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *