April 24, 2024

വൈദ്യുതി ചാർജജ് വർദ്ധന. വ്യാപാരികളുടെ പ്രതിഷേധം മീനങ്ങാടിയെ ഇരുട്ടിലാക്കി

0
മീനങ്ങാടി: വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് മീനങ്ങാടിയിലെ വ്യാപാരികൾ നടത്തിയ പ്രതിഷേധം മീനങ്ങാടി ടൗണിനെ ഇരുട്ടിലാക്കി. വൈദ്യുതി അണച്ച് മെഴുകുതിരി തെളിച്ച് ചാർജ് വർദ്ധനവിൽ വേറിട്ട പ്രതിഷേധവുമായി രംഗത്തിറങ്ങിയതാണ് മീനങ്ങാടിയെ അല്പ സമയം ഇരുട്ടിലാക്കിയത്. മുഴുവൻ വ്യാപാര സ്ഥാപനങ്ങളിലെയും വൈദ്യുത ഉപകരണങ്ങളും ,ലൈറ്റുകളും പ്രതിഷേധത്തിന്റെ ഭാഗമായി നിശ്ചലമായത് നാട്ടുകാരിലും അമ്പരപ്പുളവാക്കി. ഹോട്ടലുകളിലും ബേക്കറികളിലും ആളുകൾ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കവെ വൈദ്യുതി നിലച്ചത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നറിഞ്ഞപ്പോൾ അമ്പരപ്പ് പ്രതിഷേധത്തിനൊപ്പം നിന്നു. തട്ടുകടകളും, വഴിയോര കച്ചവടക്കാരുമുൾപ്പടെ പ്രതിഷേധ പരിപാടികളുടെ ഭാഗമായി ലൈറ്റണച്ച് പിന്തുണയേകിയത് മീനങ്ങാടി ടൗണിനെ പൂർണ്ണമായും ഇരുട്ടിലാക്കി. വ്യാപാരി വ്യവസായി യൂത്ത് വിംഗ് പ്രസിഡന്റ്. ഫൈസൽ, സെക്രട്ടറി. സ്വാദിക്ക് ട്രഷറർ പ്രമോദ് ,ജില്ലാ പ്രസിഡണ്ട് കുഞ്ഞുമോൻ കാഞ്ചന, ഏകോപന സമിതി പ്രസിഡണ്ട് ഡോ: മാത്യു തോമസ്,ഏകോപന സമിതി സെക്രട്ടറി പ്രിമീഷ്, ട്രഷറർ ജലീൽ,ടി.കെ മജീദ് ,കരീം,നൗഫൽ,ഷിജു,ജംഷീർ,ഷിബിൻ എന്നിവർ നേതൃത്വം നൽകി..
 പടം….. ഇരുട്ടിലായ മീനങ്ങാടി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *