March 29, 2024

കോഴി ഇറച്ചിയുടെ വില നിയന്ത്രിക്കണം: ഡി.വൈ.എഫ്.ഐ.

0
മാനന്തവാടി: മാനന്തവാടി താലൂക്കിലെ കോഴി ഇറച്ചിയുടെ വില നിയന്ത്രിക്കണമെന്ന് ഡി.വൈ.എഫ്.ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. താലൂക്കിലെ വിവിധ കടകളിൽ ഇറച്ചിക്ക് അമിത വില ഈടാക്കുകയാണ്. 170 – 180 രൂപക്കാണ് താലൂക്കിൽ വിൽക്കുന്നത്. എല്ലാ ചിലവുകളും കഴിച്ച് നിലവിൽ 130 മുതൽ  140 വരെ രൂപയ്ക്ക് വിൽക്കാമെന്നിരിക്കെ അമിത ലാഭക്കൊതി മൂലം ചില കച്ചവടക്കാർ അമിത വില ഈടാക്കുകയാണ്. അമിത വില ഈടാക്കുന്നവർക്ക് എതിരെ പ്രത്യക്ഷ സമരത്തിന് ഡിവൈഎഫ്ഐ രംഗത്തിറങ്ങാനും തീരുമാനിച്ചു.യോഗത്തിൽ അജിത്ത് വർഗീസ് അധ്യക്ഷനായി. ജിതിൻ കെ ആർ, സുജിത്ത് സി ജോസ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *