April 25, 2024

രോഷ്നിയുടെ മരണം കൊലപാതകത്തിന് തുല്യമായ കുറ്റകൃത്യം: അന്വേഷണവും നടപടിയും വേണം: ഐ.എൻ.ടി.യു.സി

0
Img 20190713 Wa0147.jpg
 .
കൽപ്പറ്റ:ഇതര സംസ്ഥാന തൊഴിലാളി ബാലിക രോഷ്നിയുടെ മരണം കൊലപാതകത്തിന്
തുല്യമായ കുറ്റകൃത്യം അന്വേഷണവും നടപടിയും വേണമെന്ന്  ഐ.എൻ.ടി.യു.സി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എച്ച്.എം.എൽ സെന്റിനൽ റോക്ക് എസ്റ്റേറ്റ് പുത്തുമല ഡിവിഷനിൽ ജോലിക്ക്
കൊണ്ടുവന്ന ഇതര സംസ്ഥാന തൊഴിലാളി കുടുംബാംഗമായ റോഷി എന്ന 2 വയസ്സുകാരി
ബാലികയുടെ മരണം വളരെ ഗൗരവമുള്ള വിഷയമാണ്. തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന
ട്രേഡ് യൂണിയനുകളെ ഒരു പുനർ വിചിന്തനത്തിന് പ്രേരിപ്പിക്കുന്ന വിഷയവുമാണിത്. ഏതാണ്ട്
6 വർഷങ്ങളോളമായി ഹാരിസൺ മലയാളം എസ്റ്റേറ്റിന്റെ വിവിധ ഡിവിഷനുകളിലായി
നൂറുകണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്ന് ജോലി ചെയ്യിക്കുന്നുണ്ട്
എന്നാൽ അവരുടെ ജീവിത സാഹചര്യങ്ങൾ വളരെ ശോചനീയമാണ്. നിലവിലുളള 'സന
സംസ്ഥാന തൊഴിലാളി സംരക്ഷണത്തിന്റെ (ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മെൻ ആക്ട് യാതൊരു
വിധ സംരക്ഷണവും അവർക്ക് ലഭിക്കുന്നില്ല എന്നത് ഗൗരവമായി കാണേണ്ട പ്രശ്നമാണ്.
അന്തർ സംസ്ഥാന തൊഴിലാളികൾ, പ്രാദേശിക സ്ഥിരം തൊഴിലാളികൾ, പ്രാദേശിക ലോക്കൽ
തൊഴിലാളികൾ എന്നിവരുടെയെല്ലാം ക്ഷേമം, അവകാശങ്ങൾ എന്നിവയൊക്കെ സംരക്ഷിക്കാൻ
ഇടപെടേണ്ട വകുപ്പാണ് പ്ലാന്റേഷൻ വകുപ്പ്. അവരാകട്ടെ നിയമലംഘനങ്ങൾ കണ്ടില്ലെന്ന്
നടിക്കുന്നു. വർഷങ്ങളായി തോട്ടങ്ങളിൽ പരിശോധന നടത്തുകയോ, നിയമലംഘനങ്ങൾക്കെതിരെ
നടപടിയെടുക്കുകയോ ചെയ്യുന്നില്ല. ഫലത്തിൽ നിയമലംഘനത്തിന് കൂട്ടുനിൽക്കുകയാണ് അവർ
ചെയ്യുന്നത്. രജിസ്ട്രേഷനുളള കോൺട്രാക്ടർമാരല്ല തൊഴിലാളികളെ കൊണ്ടുവരുന്നതെന്ന്
ന്യായം പറഞ്ഞ് അവർ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ്. മേഖലയിലെ
പ്രമുഖ തോട്ടങ്ങളിലേക്കെന്നുപറഞ്ഞ് ഏജന്റുമാരാണ് മറ്റ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും
കൂട്ടമായി തൊഴിലാളികളെ കൊണ്ടുവരുന്നത്. അവർ തൊഴിലാളികളിൽ നിന്ന് കമ്മീഷൻ
പറ്റുകയും ചെയ്യുന്നു. എച്ച്. എം.എൽ അടക്കമുളള പ്രമുഖ തോട്ടങ്ങളിലെ ചില ജീവനക്കാർ വന്ന്
ഏജന്റുമാരായി പ്രവർത്തിക്കുകയും ചെയ്യുന്നു. കൊണ്ടുവരുന്ന തൊഴിലാളി കുടുംബങ്ങളെ വളരെ
പരിതാപകരമായ അവസ്ഥയിൽ താമസിപ്പിക്കുന്നു. പ്രാഥമിക സൗകര്യങ്ങൾ പോലും അവർക്ക്
ഏർപ്പെടുത്തുന്നില്ല. രക്ഷിതാക്കൾ ജോലിക്ക് പോകുമ്പോൾ കുട്ടികളുടെ സംരക്ഷണത്തിനും
മറ്റുമുള്ള ഒരു സംവിധാനവും ഏർപ്പെടുത്തുന്നില്ല. അതിന്റെ ബലിയാടാണ് രോഷ്നി എന്ന
സെപ്റ്റിക് ടാങ്കിൽ വീണാണ് കുട്ടി മരിക്കാനിടയായത്, മാനേജ്മെന്റിന്റെ കരകരമായ
2 വയസ്സുകാരി പെൺകുട്ടി. രണ്ട് പതിറ്റാണ്ടിലധികമായി മൂടാതെ കിടന്നിരുന്ന പാടിയിലെ
അനാസ്ഥയാണിതിന് കാരണം. പ്ലാന്റേഷൻ ഇൻസ്പെക്ടർ, പോലീസ് എന്നിവർ ഈ
വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കണം.
 തൊഴിൽ വകുപ്പാകട്ടെ തോട്ടങ്ങളിൽ പരിശോധന നടത്താൻ തങ്ങൾക്കധികാരമില്ലെന്ന്
നിലപാടിലാണ്. പോലീസിൽ ഈ തൊഴിലാളികളെക്കുറിച്ചുളള ചില വിവരങ്ങൾ പരിമിതമായ
ചില വിവരങ്ങൾ പരിമിതമായ
തോതിൽ മാനേജ്മെന്റുകൾ നൽകുന്നുണ്ടെങ്കിലും തൊഴിൽ വകുപ്പിന് കീഴിൽ ഒരു
രജിസ്ട്രേഷനും നടത്തുന്നില്ല. ഇതര സംസ്ഥാനങ്ങളിൽ നിന്ന് തൊഴിലാളികൾ ജോലിതേടി
സ്വന്തം നിലയിൽ തോട്ടങ്ങളിൽ എത്തുന്നുവെന്ന വിചിത്രമായ കണ്ടുപിടിത്തമാണ് തൊഴിൽ
വകുപ്പും പ്ലാന്റേഷൻ വകുപ്പും നടത്തുന്നത്. അതിലൂടെ മാനേജ്മെന്റിനെ അവർ
കുറ്റവിമുക്തരാക്കുന്നു. ഈ പ്രവണത അംഗീകരിക്കാൻ കഴിയില്ല. സ്ഥിരം തൊഴിലാളികളെ
ഒഴിവാക്കി ഇതര സംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്ന് അടിമകളെപ്പോലെ ജോലി ചെയ്യിപ്പിച്ച്
ലാഭം കൊയ്യാനുളള തോട്ടമുടമകളുടെ നീക്കത്തോട് യോജിക്കാൻ കഴിയില്ല. അന്തർ സംസ്ഥാന
തൊഴിലാളി സംരക്ഷണ നിയമത്തിന്റെ സംരക്ഷണം അവർക്ക് ലഭിക്കണം. നിയമലംഘന
ങ്ങൾക്കെതിരെ സർക്കാർ വകുപ്പുകൾ ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്ന് മലബാർ
എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (INTUC) ശക്തിയായി ആവശ്യപ്പെടുന്നു. ഇതര സംസ്ഥാന
തൊഴിലാളികളുടെ കൂടി നിയമപരിരക്ഷയെന്ന മുദ്രാവാക്യമുയർത്തി ശക്തമായ പ്രക്ഷോഭ
സമരങ്ങൾക്ക് സംഘടന രൂപം നൽകുമെന്നും  ഐ.എൻ .ടി.യു സി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാർ, കൽപ്പറ്റ റീജിയണൽ പ്രസിഡണ്ട് മോഹൻ ദാസ് കോട്ടക്കൊല്ലി എന്നിവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *