April 20, 2024

നേഴ്സിനോട് അപമര്യാദയായി പെരുമാറിയതിൽ ആർ.ബി.എസ് .കെ . ജില്ലാ കോർഡിനേറ്റർ ഖേദം പ്രകടിപ്പിച്ചു.

0
മാനന്തവാടി: 
നേഴ്സിനോട് അപമര്യാദയായി പെരുമാറിയ സംഭവം ആർ.ബി.എസ്.കെ.  ജില്ലാ കോർഡിനേറ്റർ ഖേദം പ്രകടിപ്പിച്ചു. തൽസ്ഥിതി തുടരാൻ തീരുമാനം. സ്ഥലമാറ്റത്തിനപേക്ഷിച്ച നഴ്സും പരാതിക്കാരിയുമായ മിനി വർഗ്ഗീസിന് ചെതലയത്ത് ഡ്യൂട്ടിക്കും നിയോഗിച്ചു.നാഷണൽ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ.അഭിലാഷുമായി ഇരകക്ഷികളും നടത്തിയ അനുരഞ്ജന ചർച്ചയിലാണ് തീരുമാനം. വീണ്ടും പരാതിക്കിട വന്നാൽ ജില്ലാ കോർഡിനേറ്ററെ പിരിച്ചുവിടാനും തിരുമാനം      
നാഷണൽ ഹെൽത്ത് മിഷന്റെ കീഴിൽ ജോലി ചെയ്യുന്ന  നഴ്സിനോട് ജില്ലാ കോർഡിനേറ്റർ സീന സിഗാൾ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പരാതി ഉയരുകയും പരാതിക്കാരിയായ നഴ്സ് മിനി വർഗ്ഗീസ്സും ഡി.വൈ.എഫ്.ഐ.പ്രവർത്തകരും എൻ.ആർ.എച്ച്.എം. ഓഫീസിലെത്തി പ്രതിഷേധിക്കുകയും ആരോഗ്യ മന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതെ തുടർന്ന് ജില്ലാ കോ-ഓഡിനേറ്റർ സീന സിഗാളിനോട് ഒരു ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ഡി.പി.എം  ഡോ.അഭിലാഷ്  നിർദ്ദേശികയും ചെയ്തിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ 17ന്.ഡി.പി.എം ഡോ.അഭിലാഷിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ജില്ലാ കോ-ഓഡിനേറ്റർ ഖേദപ്രകടനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ തൽസ്ഥാനത്ത് തുടരാനും വീണ്ടും പരാതിക്കിടയായാൽ കാരണം കൂടാതെ പിരിച്ചുവിടുമെന്നും ചർച്ചയിൽ തീരുമാനമായി. പരാതി കാരിയായ മിനി വർഗ്ഗീസ് സ്ഥലമാറ്റം ചോദിച്ച ചെതലയത്തേക്ക് നഴ്സായി നിയോഗിക്കുകയും ചെയ്തു. ചർച്ചയിൽ ഡി.വൈ.എഫ്.ഐ.നേതാക്കളായ അജിത്ത് വർഗ്ഗീസ്, എ.കെ.റയിഷാദ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *