April 19, 2024

പുലമൊട്ടം കുന്ന് കോളനിയിൽ സൗജന്യ ശുചീകരണ കിറ്റുകൾ നൽകി.

0
18md12.jpg
 
മാനന്തവാടി: കേന്ദ്ര സർക്കറിന്റെ 'സ്വച്ഛതാ പക് വാദ' പദ്ധതിയുടെ ഭാഗമായി ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ കോഴിക്കോട് ഏരിയാ ഓഫീസും മാനന്തവാടി സയാ ഇൻഡേൻ ഗ്യാസ് ഏജൻസിയും ചേർന്ന് പുലമൊട്ടം കുന്ന് കോളനിയിൽ സൗജന്യ ശുചീകരണ കിറ്റുകൾ നൽകി. 
മാനന്തവാടി നഗരസഭാ ചെയർപേഴ്‌സൺ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പ്രദീപാ ശശി അധ്യക്ഷത വഹിച്ചു. ഐ.ഒ.സി കോഴിക്കോട് ചീഫ് ഏരിയാ മനേജർ എസ്.എസ്.ആർ. കൃഷ്ണമൂർത്തി , ഗ്യാസ് ഏജൻസി പ്രതിനിധികളായ കെ.വി പോക്കർ ഹാജി,സലീംകുളങ്ങരത്ത്, പി.എൻ. ജ്യോതിപ്രസാദ്, കെ.പി. സാജിർ, കെ. പ്രഭാവതി എന്നിവർ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *