April 25, 2024

സൗജന്യ തൊഴില്‍ പരിശീലനം

0

പട്ടികജാതി വികസന വകുപ്പും   എത്തിയോസ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  സ്‌കില്‍  എക്‌സലന്‍സും ചേര്‍ന്ന്  ഹോട്ടല്‍ & ഹോസ്പിറ്റാലിറ്റി മേഖലയില്‍ നടത്തുന്ന സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിയില്‍പ്പെട്ട 18 നും 25 നും  മദ്ധ്യേ പ്രായമുള്ളവരും കുറഞ്ഞത് എസ്.എസ്.എല്‍.സി, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.  അഭിരുചി നിര്‍ണയ പരീക്ഷയുടെയും  മുഖാഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്  പ്രവേശനം  കോഴ്‌സ് ഫീസ്,  യൂണിഫോം, ഭക്ഷണം, താമസ സൗകര്യം, സ്റ്റൈപ്പന്റ്  എന്നിവ   പട്ടികജാതി  വികസന  വകുപ്പ്  വഹിക്കും. 3 മുതല്‍   6 മാസം   വരെ   ദൈര്‍ഘ്യമുള്ള   റസിഡന്‍ഷ്യല്‍  പരിശീലന  പരിപാടി  പാലക്കാട്  ക്യാമ്പസിലാണ്  സംഘടിപ്പിക്കുന്നത്. അപേക്ഷാ ഫോമിന്റെ മാതൃക   ജില്ലാ/ബ്ലോക്ക്   പട്ടികജാതി  വികസന ഓഫീസുകളില്‍   ലഭ്യമാണ്. അപേക്ഷകള്‍   സമര്‍പ്പിക്കേണ്ട  അവസാന തീയ്യതി   ആഗസ്റ്റ്  31. ഫോണ്‍ 04936   203824.    
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *