March 19, 2024

മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ.

0
Img 20190911 Wa0014.jpg
ബത്തേരി:
മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ ലഹരി ഗുളികകളുമായി കോഴിക്കോട് സ്വദേശികൾ  പിടിയിൽ .
 എക്സൈസ് കമ്മീഷണറുടെ ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ  നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  വൈകുന്നേരം അഞ്ച്  മണിയോടെ മുത്തങ്ങ എക്സൈസ് ചെക്‌പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിലാണ്   മൈസൂർ – കോഴിക്കോട് കേരള എസ്.ആർ.ടി.സി. ബസിൽ നിന്ന് 145 Nitrazepam ഗുളികകളുമായി കോഴിക്കോട് സ്വദേശികളായ ഹമീദ് മകൻ റെമീസ് പി. കെ ( 24 വയസ്സ് ),  സിയാലി മകൻ ജുറൈജ്  പി. സി. ( 25 വയസ്സ് ) എന്നിവരെ പിടികൂടി.മുത്തങ്ങ  എക്സൈസ് ചെക്ക്പോസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ മജു റ്റി.എം ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർമാരായ ജിജി ഐപ്പ് മാത്യു, സജു. പി, പ്രിവന്റീവ് ഓഫീസർമാരായ ശശി. കെ, സൈമൺ കെ. എം, സിവിൽ എക്സൈസ് ഓഫീസർമാരായ രഘു.വി, അജേഷ് വിജയൻ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ബിന്ദു, വീണ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *