April 26, 2024

ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം: രാഹുൽഗാന്ധി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

0
Img 20190930 Wa0294.jpg
രാത്രിയാത്രാ നിരോധനം :
രാഹുൽഗാന്ധി  മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.                                    ന്യൂഡൽഹി:
രാത്രികാല യാത്രാ നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ  വയനാട് എം.പി  രാഹുൽ ഗാന്ധി ചൊവ്വാഴ്ച രാവിലെ കേരള ഹൗസിൽ  മുഖ്യമന്ത്രി  പിണറായി വിജയനുമായി ചർച്ച നടത്തും.
രാത്രിയാത്ര നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട് വയനാട്ടിലെ യുഡിഎഫ് സംഘം  രാഹുൽ ഗാന്ധിയുമായി അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച്  നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
കൂടാതെ ഇപ്പൊൾ സുപ്രീം കോടതിയിൽ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട കേസിൽ  കഷിയായ കോഴിക്കോട് എം.പി എം.കെ രാഘവന് വേണ്ടി സുപ്രീം കോടതിയിലെ ഏറ്റവും പ്രഗത്ഭനായ വക്കീലിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.
അതോടൊപ്പം തന്നെ റോഡ് തുറക്ക മെന്നാവശ്യപ്പെട്ട്‌ സുൽത്താൻ ബത്തേരിയിൽ യുവജന സംഘടനകൾ നടത്തുന്ന സമരത്തിന് ഐക്യാർഡ്യം പ്രഖ്യാപിച്ച് കൊണ്ട് മൂന്നാം തിയതി സമര പന്തൽ സന്ദർശിക്കാനും തീരുമാനിച്ചു.
ഒരു മണിക്കൂർ നീണ്ട് നിന്ന ചർച്ചയിൽ കേസിന്റെ ഇപ്പോഴത്തെ അവസ്ഥയും കേസ് തുടർന്ന് നടത്താൻ വേണ്ട കാര്യങ്ങളും അദ്ദേഹം ചർച്ച ചെയ്തു.
കൂടിക്കാഴ്ചയിൽ എ ഐ സി സി സംഘടനാ ചുമതലയുള്ള  ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കോഴിക്കോട് എം.പി എം.കെ രാഘവൻ,  ഡിസിസി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ, കെ.കെ.  അബ്രഹാം, ടി മുഹമ്മദ്, എൻ എം വിജയൻ, എം എ അസൈനാർ,  പി പി ആലി, ഷബീർ അഹമ്മദ്, അഡ്വ. ടി എം റഷീദ്, പി ഡി സജി, പി. കെ.  അനിൽകുമാർ, അഡ്വക്കറ്റ് കാർത്തിക് ഡെൽഹി, എന്നിവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *