March 29, 2024

ഗാന്ധിജയന്തി വാരാഘോഷത്തിന് ജില്ലയില്‍ ബുധനാഴ്ച തുടക്കമാകും

0
കൽപ്പറ്റ:
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഗാന്ധിജയന്തി വാരാഘോഷത്തിന് തൊണ്ടര്‍നാട് പഞ്ചായത്തിലെ പൊര്‍ളോം മന്ദം കോളനിയില്‍ ഒക്‌ടോബര്‍ രണ്ടിന് തുടക്കമാകും.  പ്രളയത്തില്‍ മാനന്തവാടി താലൂക്കില്‍ കൂടുതല്‍ ദുരിതമനുഭവിക്കേണ്ടിവന്ന കോളനികളിലൊന്നാണ് പൊര്‍ളോം മന്ദം കോളനി. രാവിലെ 7 മണിക്ക് തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും കോളനിയും പരിസരവും ശുചീകരിക്കും. ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും ഉച്ചയ്ക്ക് രണ്ടിന് ശുചിത്വ സന്ദേശം ഉള്‍ക്കൊള്ളിച്ചുള്ള മാജിക് ഷോയുടെ അവതരണം, നാടന്‍പാട്ട് എന്നിവയും ഉണ്ടാകും.  മൂന്ന് മണിക്ക് പൊര്‍ളോം സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഒ.ആര്‍.കേളു എം.എല്‍.എ. ഗാന്ധിജയന്തി ജില്ലാതല പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ.ബാബു അധ്യക്ഷത വഹിക്കും.  3.30ന് എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍കരണം നടക്കും.
ആരോഗ്യ വകുപ്പ്, എക്‌സൈസ് വകുപ്പ്, സാക്ഷരതാ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് പ്രബന്ധന രചന, ചിത്രരചന മത്സരങ്ങളും  ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *