April 25, 2024

എസ്.എം.എസ്.ഡി. വൈ.എസ് .പി .ഓഫീസിനു മുമ്പിൽ 12 ദിവസമായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

0
Img 20191008 Wa0229.jpg
മാനന്തവാടി എസ്.എം.എസ്.ഡി. വൈ.എസ്.പി.,ഓഫീസിന് മുൻപിൽ ആദിവാസി വികസന പാർട്ടിയുടെ നേതൃത്വത്തിൽ നടന്നു വന്ന നിരാഹാര സമരത്തിന് പരിഹാരമായി .എ.എസ്.പി. ദൈവവ് സക്സേനയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പരിഹാര ഇതെ തുടർന്ന് സമരം അവസാനിപ്പിച്ചു. ജില്ലാ പ്രസിഡന്റ് നെട്ടംമാനി കുഞ്ഞിരാമൻ നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ 12 ദിവസായി നടന്നു വന്ന സമരത്തിനാണ് പരിഹാരമായത്. പഞ്ചാരക്കൊല്ലിയിലെ കേളുവിന്റെ സ്ഥലത്ത് റോഡ് വെട്ടിയ സമീപവാസികളോട് പ്രസ്തുത സ്ഥലത്ത് ഒരു തീരുമാനമുണ്ടാകുന്നതുവരെ പ്രവേശിക്കരുതെന്ന് കർശനമായി നിർദ്ദേശം നൽകുകയും നിലവിലുള്ള കേസ് കൃത്യമായി അന്വേഷിക്കുമെന്നും ഉറപ്പ് നൽകിയതിനെ തുടർന്നുമാണ് സമരം അവസാനിപ്പിക്കാൻ ആദിവാസി വികസന പാർട്ടി തീരുമാനിച്ചത്. സെപ്തംബർ 27 ന് കേളുവാണ് അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത് പിന്നിട് ഭാര്യ അമ്മുവും അതിന് ശേഷം എ.വി.പി.യുടെ ജില്ലാ ജോയിന്റ് സെക്രട്ടറി സോമശേഖനും ഒടുവിലായി ജില്ലാ സെക്രട്ടറി വെള്ളൻ കാട്ടിമൂലയുമായിരുന്നു നിരാഹാരമനുഷ്ഠിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *