April 26, 2024

സൗജന്യ ചെസ്സ് പരിശീലനം നൽകി

0
Img 20191008 Wa0284.jpg
ബത്തേരി: വയനാട് ചെസ്സ്  യുഗവും ജി.എം. ചെസ്സ് അക്കാദമിയും സംയുക്തമായി കുട്ടികൾക്ക് വേണ്ടി സൗജന്യ ചെസ്സ് പരിശീലന ക്ലാസ്സ്‌ നൽകി.  ചീരാൽ വയനാട് ഗ്രീൻ വില്ലേജിൽ വെച്ച് നടന്ന പരിപാടി ഉച്ചക്ക് 1 മണിക്ക് അവസാനിച്ചു. ജി.എം. ചെസ്സ് അക്കാദമി കോർഡിനേറ്റർ നിഷ ഗണേഷിന്റെ അധ്യക്ഷതയിൽ ചീരാൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌  ടി.പി.  ഓമനക്കുട്ടൻ ഉദ്ഘാടനം  ചെയ്തു.  ചെസ്സ് പരിശീലത്തിൽ നിരവധി  വർഷത്തെ പരിചയ സമ്പത്തുള്ള രമേശ്‌ രംഗസ്വാമി   ആയിരുന്നു   ക്ലാസ്സ്‌ നയിച്ചത് .ആൺകുട്ടികളും പെൺകുട്ടികളുമായി നാല്പതോളം പേർ  പങ്കെടുത്ത ക്ലാസ്സ്‌ യുഗം സെക്രട്ടറി ബബീഷ് വട്ടത്താണിയുടെ നന്ദി പ്രസംഗത്തോടെ അവസാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *