April 25, 2024

ഡ്രീംസ് പോംയസ്: കർഷകൻ എഴുതിയ ഇംഗ്ലീഷ് കവിതാ സമാഹാരം പ്രകാശനം ചെയ്തു.

0
Img 20191009 Wa0075.jpg
കൽപ്പറ്റ: കർഷകനും മാനന്തവാടി ദ്വാരക സ്വദേശിയുമായ 
ജോസ് കുളമ്പേൽ രചിച്ച ഡ്രീം പോയംസ് എന്ന ഇംഗ്ലീഷ് കവിത സമാഹാരം കൽപ്പറ്റ പ്രസ് ക്ലബ്ബിൽ വെച്ച് പ്രകാശനം ചെയ്തു. പ്രശസ്ത മലയാളം നോവലിസ്റ്റ് ബാലൻ വേങ്ങരയാണ് പ്രകാശനം ചെയ്തത്.  കർഷകനായ ജോസഫിന്റെ രണ്ടാമത്തെ പുസ്തകമാണ്  ഡ്രീം പോയംസ്. നീർമാതളം ബുക്സ് ആണ് പ്രസാധകർ.
സ്വന്തം അനുഭവങ്ങൾ ചേർത്തെഴുതിയ ഈ കവിതാ സമാഹരത്തിൽ 64 കവിതകളാണുള്ളത്. നീർമാതളം ബുക്സാണ് പ്രസാധകർ
ജോസിന്റെ ആദ്യത്തെ പുസ്തകം വരമൊഴികൾ എന്ന കവിതാ സമാഹരമാണ്. . ദ്വാരക പുലിക്കാട്  യുവധാര വായനശാലയിലെ  സജീവ  പ്രവർത്തകനാണ്. പ്രീഡിഗ്രി വരെ പഠിച്ച  ജോസ് ഒന്നര ഏക്കറിൽ കൃഷി ചെയ്യുന്ന ഒരു  കർഷകനും കൂടിയാണ്. പ്രകാശനത്തിൽ ജോസ് കുളമ്പേൽ, ബാലൻ വേങ്ങര, അനിൽ കുറ്റിച്ചിറ, കെ എസ് പ്രേമൻ എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *