April 20, 2024

വീട്ടിമരങ്ങൾ മുറിച്ചു മാറ്റാൻ അനുമതി വേണമെന്ന് വയനാട് ജില്ലാ റവന്യൂ പട്ടയ ഭൂമി കർഷക സംരക്ഷണ സമിതി.

0
Img 20191009 Wa0180.jpg
കൽപ്പറ്റ :വയനാട്
റവന്യൂ 
 പട്ടയഭൂമിയിലെ വീട്ടിമരങ്ങൾ കർഷകർക്ക് വിട്ടുനൽകണമെന്ന് വയനാട് ജില്ലാ റവന്യൂ  പട്ടയ ഭൂമി കർഷക സംരക്ഷണ  സമിതി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വയനാട്ടിൽ 491 കോടി രൂപയുടെ 22570 വീട്ടിമരങ്ങൾ ഉണങ്ങി നശിക്കുന്നുണ്ട്. .

      വയനാട് ജില്ലയിൽ റവന്യൂ  പട്ടയ ഭൂമിയിലുള്ള റിസർവ്വ് ചെയ്ത കേട് ബാധിച്ചതും ഉണങ്ങിയതും, ജീവനും വീടിനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന  വീട്ടിമരങ്ങളുടെ പ്രധാന പ്രത്യേകത തായ്  വേരുകൾ ഇല്ലാത്ത തിനാൽ കാറ്റും മഴയും ഉള്ള സമയങ്ങളിൽ വളരെ വേഗം കടപുഴകി വീഴുവാൻ സാധ്യത കൂടുതലാണ്, വൻ വീട്ടിമരങ്ങൾ അടുത്തുനിൽക്കുന്നതുമൂലം 
 ജീവനും വീടിനും അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
റിസർവ് ചെയ്ത് വീട്ടിമരങ്ങൾ പലതും പ്രായാധിക്യത്താലും കാലപ്പഴക്ക
ത്താലും പൂതലിച്ച് ദ്രവിച്ച് നശിച്ചുകൊണ്ടിരിക്കയാണ്. ആയിരക്കണക്കിന് വീട്ടിമര
ങ്ങളാണ്. ഈ രീതിയിൽ നശിച്ചുപോയത്.
– കേടുബാധിച്ചതും ഉണങ്ങിയതുമായ വീട്ടിമരങ്ങൾ മുറിക്കുന്നതുകൊണ്ട് പരി
സ്ഥിതി പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. വീട്ടിമരങ്ങളുടെ തൈകൾ  വേരുകളിൽ
നിന്നാണ് മുളച്ച് വരുന്നത്. അതുകൊണ്ട്. വീട്ടിമരങ്ങൾ മുറിക്കുന്നതുകൊണ്ട് നിര
വധി തൈകൾ വേരിൽ നിന്ന് മുളച്ച് വരികയും ചെയ്യുന്നു. മുളച്ച് വരുന്ന തൈകൾ കൃഷിക്കാർ കൃത്യമായി സംരക്ഷിക്കുകയും ചെയ്യും. വളർന്നുവരുന്ന മരങ്ങൾ മൂപ്പ്
എത്തിയശേഷം മുറിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായാൽ കർഷകർ തന്നെ
ധാരാളം വീട്ടിമരങ്ങൾ വെച്ച് പിടിപ്പിക്കുന്ന സാഹചര്യവും ഉണ്ടാകും. ഇതുമൂലം
വയനാട് ജില്ല കൂടുതൽ ഹരിതാപമാവുകയും ചെയ്യും. രാഷ്ട്രീയ, മത കർഷക
സംഘടനകളുടെ നിരന്തരമായ പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടും ഈ പ്രശ്നത്തിന് പരിഹാരം ലഭിച്ചിട്ടില്ല. കർഷകർ സ്വന്തമായി വീട് നിർമ്മിക്കുന്ന അവസരത്തിൽ അമിതമായി വിലകൊടുത്ത് മരങ്ങൾ വാങ്ങേണ്ടിവരുന്ന സാഹചര്യവും നിലവിലുണ്ടന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *