പീപ്പിള്‍സ് ഫൗണ്ടേഷന്‍ 10 കോടി രൂപയുടെ ദുരിതാശ്വാസ പദ്ധതി നടപ്പിലാക്കും.: പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച തുടങ്ങും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
 
 കോഴിക്കോട്: 2019 ലെ പ്രളയാനന്തര പുനരധിവാസത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്ഥാന മായി പ്രവര്‍ത്തിക്കു പ്രമുഖ സദ്ധ സംഘടനയായ പീപ്പിള്‍സ് ഫൗണ്ടേഷന്‍ 10 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. 100 വീടുകള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കും. പ്രളയം ഏറെ നാശം വിതച്ച മലപ്പുറം,  വയനാട് ജില്ലകളിലാണ്  വീടുകള്‍ നിര്‍മ്മി ച്ചു നല്‍കുക. നിലമ്പൂര്‍ കവളപ്പാറ യിലും, വയനാട് മേപ്പാടിയിലുമാണ് ആദ്യഘ'ത്തില്‍ പദ്ധതി നടപ്പിലാക്കുക. സര്‍ക്കാ രുമായും മറ്റ് ഏജന്‍സികളുമായും സഹകരിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുക. വീടുകളുടെ നിര്‍മ്മാണ ത്തിന് പുറമെ തൊഴില്‍ മേഖല യില്‍ 250 പേര്‍ക്ക് കൃഷി, 250 പേര്‍ക്ക് ചെറുകിട വ്യാപാര മേഖലയില്‍ തൊഴില്‍ എിവ ലഭ്യമാക്കും. ചെറുതും വലുതുമായ 50 കുടിവെള്ള പദ്ധതികള്‍ നടപ്പിലാക്കും. പാരിസിഥിതിക സംരക്ഷണം ലക്ഷ്യമാക്കി 50 പദ്ധതികളും, 50 ട്രെയിനിങ്, ബോധവല്‍ക്കരണ  വര്‍ക് ഷോപ്പുകളും  സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും  പുനരധിവാസത്തിന്റെ ഭാഗമായി ലഭ്യമാക്കും. പദ്ധതി പ്രവര്‍ത്തനങ്ങളുടെ  ഔപചാരിക തുടക്കം ഈ മാസം 11 ന് വയനാട് ജില്ല യിലെ മേപ്പാടിയില്‍ നടക്കും. മേപ്പാടിയില്‍ നടക്കു ചടങ്ങില്‍   കാപ്പംകൊല്ലി സ്വദേശി കേളച്ചന്‍ തൊടി യൂസുഫ് ഹാജി ദാനമായി നല്‍കിയ 35  സെന്റ് സ്ഥലത്ത്  നിര്‍മ്മിക്കു 6 വീടുകളുടെ തറക്കല്ലിടല്‍  വൈകുരേം 4 മണിക്ക് ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ.അബ്ദുല്‍അസീസ് നിര്‍വഹിക്കും. ചടങ്ങില്‍ എം.എല്‍.എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി.ബാലകൃഷ്ണന്‍, സബ്കലക്ടര്‍ എന്‍.എസ്.കെ.ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ.ബി.നസീമ, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ.മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിക്കും. ജനകീയ ഫണ്ട് സമാഹരണത്തിലൂടെയാണ് പദ്ധതികള്‍ക്കാവശ്യമായ പണം കണ്ടെത്തുത്. 
കഴിഞ്ഞ പ്രളയ കാലത്തെ പോലെ ഈ വര്‍ഷവും തുടക്കം മുതല്‍ ത െപീപ്പിള്‍സ് ഫൗണ്ടേഷനും അനുബന്ധ ഏജന്‍സികളും രംഗത്തുണ്ടായിരുു. മണ്ണിടിച്ചിലും, ഉരുള്‍ പൊ'ലും കാരണം ഏറെ ആളപായമുണ്ടായ കവളപ്പാറയിലും, പുത്തുമലയിലും സാങ്കേതിക പരിശീലനം നേടിയ ഐഡിയല്‍  റിലീഫ് വിംഗിന്റെ (IRW) 100 ഓളം പ്രവര്‍ത്തകര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. കവളപ്പാറയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം 18 ദിവസവും ഐ.ആര്‍.ഡബ്ലി.യു  പ്രവര്‍ത്തകര്‍ തിരച്ചിലില്‍ സജീവമായിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിലൂടെ നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു. വിഭവങ്ങള്‍ സമാഹരിച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിച്ചും ആവശ്യമായ സഹായങ്ങള്‍ നല്‍കിയും പ്രളയ ബാധിതര്‍ക്ക്ആശ്വാസമേകി. പ്രളയ ബാധിതര്‍ വീടുകളിലേക്ക് തിരിച്ചു പോവുമ്പോള്‍ അവശ്യ വസ്തുക്കള്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താത്ക്കാലിക സൂപ്പര്‍ മാര്‍ക്കറ്റുകള്‍ സ്ഥാപി ച്ചിരുന്നു. 4000 ത്തിലധികം കുടുംബങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിച്ചു. പൊതു ജനങ്ങളില്‍ നിും ശേഖരിച്ച വിഭവങ്ങളാണ് മാര്‍ക്കറ്റിലൂടെ ലഭ്യമാക്കിയത്. 3000 ത്തിലേറെ വീടുകള്‍ ശുചീകരിച്ചു. കൂടാതെ സ്‌കൂളുകള്‍, നഴ്‌സറികള്‍, പൊതു ജന വായന ശാലകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളും ഉപയോഗയോഗ്യമാക്കി. 8000 വളണ്ടിയര്‍മാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. എത്തിക്കല്‍ മെഡിക്കല്‍ ഫോറവുമായി സഹകരിച്ച് പ്രളയം ഏറെ നാശം വിതച്ച നിലമ്പൂരിലെ വിവിധ ഭാഗങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുകയുണ്ടായി. 1500 സ്‌കൂള്‍ കിറ്റുകളും, 500 കുടുംബങ്ങള്‍ക്ക് അടുക്കള കിറ്റു കളും വിതരണം ചെയ്തു.  2018ലെ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏറ്റെടുത്ത 90 ശതമാനം പ്രവൃത്തികളും ഇതിനോടകം പൂര്‍ത്തിയാക്കി. 
പിാേക്ക ജനവിഭാഗങ്ങളുടെയും പ്രദേശങ്ങളുടെയും ഉമനം ലക്ഷ്യ മാക്കി 2012 ല്‍ നിലവില്‍ വ ജനസേവന കൂട്ടായ്മയാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍. വീട് നിര്‍മ്മാണം, തൊഴില്‍, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ചികിത്സാ സഹായം, സ്റ്റാര്‍ട്ടപ്പ്, സേവന പ്രവര്‍ത്ത നങ്ങള്‍, ട്രെയിനിങ് ക്യാമ്പുകള്‍, തുടങ്ങി വൈവിധ്യമാര്‍ മേഖല കളില്‍ പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിച്ചു വരുന്നു. 
 
:
എം.കെ മുഹമ്മദലി (ചെയര്‍മാന്‍, പീപ്പിള്‍സ് ഫൗണ്ടേഷന്‍)
എം. അബ്ദുല്‍ മജീദ് (സെക്രട്ടറി, പീപ്പിള്‍സ് ഫൗണ്ടേഷന്‍)
സമദ് കുക്കാവ് (സംസ്ഥാന പി.ആര്‍ സെക്രട്ടറി)
സാദിഖ് ഉളിയില്‍ (ജോയിന്റ് സെക്രട്ടറി, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍)
ഫൈസല്‍ പൈങ്ങോട്ടായി(പ്രസിഡണ്ട്, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് സിറ്റി)
ഹാമിദ് സലിം(അഡ്മിനിസ്‌ട്രേറ്റര്‍, പീപ്പ്ള്‍സ് ഫൗണ്ടേഷന്‍) എന്നിവർ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
Ad

കല്‍പ്പറ്റ: വികസനവും കരുതലും കൈത്താങ്ങുമായി രാഹുല്‍ഗാന്ധിയെന്ന സ്‌നേഹസ്പര്‍ശം വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ ജനപ്രതിനിധിയായിട്ട് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ വയനാടിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായും, ജില്ല പ്രതിസന്ധി ഘട്ടങ്ങളിലൂടെ ...
Read More
മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : സുഹൃത്ത് കസ്റ്റഡിയിൽ.മാനന്തവാടി: അയൽവാസികൾ തമ്മിലുള്ള വാക്കു തർക്കത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു : ...
Read More
കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ മാറ്റി വെയ്ക്കപ്പെട്ട എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മെയ് 26 മുതല്‍ 30 വരെയുളള തീയ്യതിയില്‍ ...
Read More
  എടവക ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,6,7,8,11,13,15,17,18,19 വാര്‍ഡുകളെ കണ്ടെന്‍മെന്റ് സോണില്‍ നിന്നൊഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി.  പഞ്ചായത്തിലെ 9,10 വാര്‍ഡുകള്‍ കണ്ടെന്‍മെന്റ് സോണില്‍ തുടരും ...
Read More
    ജില്ലയില്‍ വിവിധ സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പ്ലസ്ടു ...
Read More
          വൈദ്യുതി മുടങ്ങും  പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഇരുളം, മാതമംഗലം, ചുണ്ട കൊല്ലി, ചാത്തമംഗലീകുന്ന്, തൂത്തിലേരി, മണല്‍വയല്‍, എല്ലകൊല്ലി, അതിരാറ്റുകുന്നു, മരിയനാട്, ...
Read More
കൽപ്പറ്റ: വയനാട്    ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പുല്‍പ്പള്ളി കല്ലുവയല്‍ സ്വദേശിയായ നാല്‍പതുകാരനാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ സെയില്‍സമാനായി ജോലി ചെയ്തിരുന്ന ...
Read More
കോവിഡ് പാക്കേജുകളിൽ കർഷകർക്ക് നേരിട്ട് ഒരു സഹായവുംപ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് കർഷ കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റിവെങ്ങപ്പള്ളി കൃഷി ഭവൻ്റെ മുന്നിൽ പ്രതിക്ഷേധ ധർണ സംഘടിപ്പിച്ചു 1,കർഷകരുടെ കടങ്ങൾഎഴുതിത്തള്ളുക.2, പലിശരഹിത ...
Read More
 .കല്‍പ്പറ്റ: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 20 മുതല്‍ നിര്‍ത്തിവെച്ചിരുന്ന വയനാട് പ്രസ് ക്ലബിന്റെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചും സുരക്ഷാ ക്രമീകരണങ്ങള്‍ ...
Read More
 വാളാട്:കോളിച്ചാൽ കടവിൽ താൽക്കാലിക പാലം നിർമിച്ച് നാട്ടുകാർ. എടത്തന കോളിച്ചാൽ കരിക്കാട്ടിൽ പ്രദേശങ്ങളെ വാളാട് ഹയർസെക്കൻഡറി സ്കൂൾ പ്രദേശവുമായി ബന്ധപ്പെടുത്തുന്ന പ്രധാന പാലമാണിത്.നൂറു കണക്കിന് വിദ്യാർത്ഥികളാണ് എടത്തന ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *