April 20, 2024

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആദിവാസി സമ്മേളനം നാളെ

0
 

   ആദിവാസിവിഭാഗക്കാര്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിട്ട് മനസിലാക്കുന്നതിനും ജില്ലാതല ഉദേ്യാഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിഹരിക്കുന്നതിനുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആദിവാസി സമ്മേളനം നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നാളെ  (ഒക്‌ടോബര്‍ 15) രാവിലെ 10 ന് നടക്കുന്ന സമ്മേളനം കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്യും.  കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് അദ്ധ്യക്ഷത വഹിക്കും. ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി മേഖലകളില്‍ നിന്നും 300 ലധികം ആദിവാസികളും ജില്ലയിലെ 60 ഓളം ഉദേ്യാഗസ്ഥരും സമ്മേളനത്തില്‍ സംബന്ധിക്കും.  ആദിവാസികളുടെ പരാതികള്‍ നേരിട്ട് കേട്ട് പരിഹാരം നിര്‍ദ്ദേശിക്കാനാണ് കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്.  ഉദേ്യാഗസ്ഥരുടെ സഹായത്തോടെ പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ അപ്പോള്‍ പരിഹരിക്കും.  അടിയന്തിരമായി പരിഹരിക്കാന്‍ കഴിയാത്ത പരാതികള്‍ക്കുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് പിന്നീട് നല്‍കും.   പട്ടികവര്‍ഗ്ഗ വികസന ഡയറക്ടര്‍ ഡോ. പി.പുകഴേന്തിയും ജില്ലാകളക്ടര്‍ എ.ആര്‍. അജയകുമാറും യോഗത്തില്‍ പങ്കെടുക്കും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *