March 29, 2024

പീറ്റർ മൂഴയിൽ ബിൽഡിംഗ്‌ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് : യു.എ. അബ്ദുൽ മനാഫ് സെക്രട്ടറി.

0
Img 20191022 Wa0201.jpg
 സുൽത്താൻ ബത്തേരി മുനിസിപ്പൽ  ബിൽഡിംഗ്‌ ഓണേഴ്‌സ് വെൽഫെയർ  അസോസിയേഷൻ  ജൂബിലി ഓഡിറ്റോറിയത്തിൽ    ചേർന്ന ജനറൽ ബോഡി യോഗത്തിൽവെച്ച് അസോസിയേഷൻ പ്രസിഡന്റായി  എം.സി. പീറ്റർ മൂഴയിലിനെയും ജനറൽ സെക്രട്ടറിയായി യു.എ. അബ്ദുൽ മനാഫ് , ട്രഷറർ ആയി ഷിംജിത് ദാമു എന്നിവരെയും ഐക്യകണ്ഠനെ തിരഞ്ഞെടുത്തു. തുടർന്ന് സംഘടനയുടെ വിപുലീകരണ പ്രവർത്തനത്തിനായി രക്ഷാധികാരിയായി വി.പി അബൂബക്കർ ഹാജി പൊയിലൂർ,  ജനറൽ കൺവീനർ വി.എം ചാക്കോ,  വൈസ്പ്രസിഡന്റ്മാരായി അഡ്വ.സി.യു. . ജോണി, ജോസ് കപ്യാരുമല,  ജോയിന്റ്സെക്രട്ടറിമാരായി കുര്യൻ ജോസഫ്, മനോജ്‌ ജോസഫ്, ജില്ലാ കൗണ്സിലര്മാരായി ജോർജ്കുട്ടി കളപുരക്കൽ, എൽദോസ്. കെ.പി എന്നിവരെയും തിരഞ്ഞെടുത്തു,  
 സുൽത്താൻ ബത്തേരിയിലെ മുഴുവൻ  ബിൽഡിംഗ്‌ ഓണർമാരെയും സംഘടനയുടെ അംഗങ്ങളായി ചേർക്കുന്നതിനായി മെമ്പർഷിപ്പ് കാമ്പയിൻ നടത്തുവാനും, മെമ്പർമാർ നേരിടുന്ന പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടുവാനും, ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങളുടെ ക്ഷേമത്തിനായി  പ്രവർത്തിക്കുവാനും യോഗം തീരുമാനിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *