March 29, 2024

ജില്ലാ സ്കൂൾ ശാസ്ത്ര മേള സമാപിച്ചു:ഹയർ സെക്കണ്ടറി വിഭാഗത്തിൽ മീനങ്ങാടിയും ഹൈസ്കൂൾ വിഭാഗത്തിൽ ദ്വാരകയും ജേതാക്കൾ

0
Img 20191022 Wa0297.jpg
മാനന്തവാടി ∙ ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ 2 ദിവസങ്ങളിലായി നടന്ന
ജില്ലാ ശാസ്ത്രോത്സവം സമാപിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ
എ. ദേവകി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭാ ഉപാധ്യക്ഷ
ശോഭ രാജൻസമ്മാന ദാനം നിർവഹിച്ചു. ഡിഡിഇ ഇബ്രാഹിം തോണിക്കര അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ ശാരദ സജീവൻ, ലില്ലി കുര്യൻ,
കൗൺസിലർമാരായ സ്മിത അനിൽകുമാർ, ശോഭന യോഗി, പ്രധാനാധ്യാപിക ടി എം  ഒാമന,
ബിന്ദു സന്തോഷ്, കെ ജി ജോൺസൺ എന്നിവർ സംസാരിച്ചു.
ശാസ്ത്രമേള
 ഹയർ സെക്കണ്ടറി വിഭാഗം 40 പോയിന്റുമായി ജി എച്ച് എസ് എസ് മീനങ്ങാടി ഒന്നാമതും, എസ് എച്ച് എസ്  എസ് ദ്വാരക 19 പോയിന്റുമായി രണ്ടാം സ്ഥാനത്തുമെത്തി
ഹൈസ്കൂൾ വിഭാഗത്തിൽ 20 പോയിന്റുമായി എസ് എച്ച് എസ് എസ് ദ്വാരകയും  ജി എച്ച് എസ് എസ് കണിയാമ്പറ്റയും ഒന്നാം സ്ഥാനം പങ്കിട്ടു.18 പോയിന്റുമായി എം ജി എം എച്ച് എസ് എസ് രണ്ടാമതെത്തി.
സാമൂഹ്യ ശാസ്ത്രം 
ഹയർ സെക്കണ്ടറി വിഭാഗത്തിൽ 35 പോയിന്റുമായി ജി വി എച്ച് എസ് എസ് മാനന്തവാടിയും ജിഎച്ച് എസ് എസ് മീനങ്ങാടിയും ഒന്നാം സ്ഥാനം പങ്കിട്ടു. 21 പോയിന്റുമായി എസ് കെ എം ജെ കൽപ്പറ്റ രണ്ടാമതെത്തി.
പ്രവൃത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ  ഏറ്റവും മികച്ച പ്രകടനം നടത്തിയ നിർമ്മല എച്ച് എസ് എസ് നെ ബെസ്റ്റ് സ്കൂളായി തെരെഞ്ഞെടുത്തു, ഹയർ സെക്കണ്ടറി വിഭാഗത്തിൽ സെന്റ് മേരീസ് എച്ച് എസ് എസിനെയും തെരെഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *