April 19, 2024

ഭവന നിർമ്മാണം സർക്കാരിന് മാർഗ്ഗനിർദ്ദേശവുമായി വിദ്യാർത്ഥികൾ

0
Img 20191022 Wa0204.jpg
 
മാനന്തവാടി: കഴിഞ്ഞ രണ്ടുവർഷവും കേരളം അതിപ്രളയമാണ്  നേരിട്ടത്.ഉരുൾപൊട്ടലും ,മണ്ണിടിപ്പും,വെള്ളകയറിയുമൊക്കെ ധാരാളം നാശനഷ്ടങ്ങൾ സംഭവിച്ചു.പ്രളയ പുനരധിവാസം നടത്തുന്ന   സർക്കാറിന് ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട് കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിലെ  +2 വിദ്യാർത്ഥികളായ സാലുമ നസ്റിനും,ശബ്നിഷയും  ജില്ലാ ശാസ്ത്രമേളയിൽ  ചില മാർഗ്ഗനിർദേശങ്ങൾ നൽകുന്നു. വെള്ളം കയറുന്ന സ്ഥലങ്ങളിൽ മിച്ചമായ തുകയിൽ ഭൂമിക്കനുയോജ്യമായി ആളുകൾക്ക് വളരെ സുരക്ഷിതമായി താമസിക്കാൻ കഴിയുന്ന ഹൈഡ്രോളിക്ക് സിലിണ്ടർ എന്ന സിസ്റ്റം ഉപയോഗിക്കുന്ന വീടാണ് വിദ്യാർത്ഥികൾ പരിചയപ്പെടുത്തുന്നത്. വെള്ളം കയറുന്ന സാഹചര്യങ്ങളിൽ ഹൈഡ്രോളിക് സിലിണ്ടർ മുഖേനെ വീട്  താഴ്ത്തുകയും പൊന്തിക്കുകയും ചെയ്യാം. സോളാർ ഉപയോഗിച്ചും,വൈദ്യുതിയിലും ഓട്ടോമാറ്റിക്കലായും,സ്വിച്ച് എന്നിവയിലും ഇത് പ്രവർത്തിപ്പിക്കാം.ശരാശരി ഒരു വീടിന്റെ ഉയരത്തിൽ ഇവ ഉയർത്താം.ഇത്  നിർമ്മിക്കാനായി വലിയ ചിലവുകളില്ലെന്ന് കുട്ടികൾ പറയുന്നു.നിലവിൽ താമസിക്കുന്ന  പാർപ്പിടങ്ങളിൽ ഹൈഡ്രോളിക് സിലിണ്ടർ വെക്കാൻ സാധിക്കാത്തതിനാൽ ഹൈഡ്രോളിക്    ജാക് എന്ന സംവിധാനം  ഉപയോഗിക്കാമെന്നും ഇവർ പറയുന്നു.
റിപ്പോർട്ട്: ആര്യ ഉണ്ണി .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news