March 29, 2024

അധ്യാപനത്തിന്റെ കുലപതിക്ക് അധ്യാപന പരിശീലന കേന്ദ്രത്തിൽ വെച്ച് ആദരം

0
Img 20191102 Wa0289.jpg
തോണിച്ചാൽ:
മൂന്ന് പതിറ്റാണ്ടിന്റെ അറിവിന്റെയും അനുഭവങ്ങളുടെയും നിറവിൽ അധ്യാപക അവാർഡ് നേടിയ  അധ്യാപിക എസ് സത്യവതിയെ ഭാവി അധ്യാപകർ ആദരിച്ചു.
  അധ്യാപന പരിശീലന കേന്ദ്രമായ കണ്ണൂർ സർവ്വകലാശാലയുടെ മാനന്തവാടി കേന്ദ്രത്തിൽ കേരളപ്പിറവി ദിനത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. എടവക  പഞ്ചായത്ത് പ്രസിഡന്റ്  ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ഡോ പി കെ പ്രസാദൻ അധ്യക്ഷനായി, ഡോ: എം പി അനിൽ,  എസ് സത്യവതി,അയന മനോജ്, ദർശന പോത്തൻ, വൈ ഷീജ, മെർലിൻ ജോർജ്, എം സുധീഷ്, എൻ സന്ദീപ് എന്നിവർ സംസാരിച്ചു.
കേരനുബന്ധിച്ച് പ്രശ്നോത്തരി ,തിരുവാതിര സംഘനൃത്തം, ഗാനാലാപനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *