April 24, 2024

ആദിവാസി വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവം കേന്ദ്ര ബാലവകാശ കമ്മീഷൻ അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു.

0
Img 20191102 Wa0275.jpg
മാനന്തവാടി: 
തിരുനെല്ലിയിൽ ആദിവാസി വിദ്യാർത്ഥികളെ   പീഡിപ്പിച്ച സംഭവം കേന്ദ്ര ബാലവകാശ കമ്മീഷൻ അന്വോഷിക്കണമെന്ന് തിരുനെല്ലി മണ്ഡലം കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു.നേതാക്കൾ.സംഭവത്തിൽ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പീഡിപ്പിച്ചു എന്ന് വിദ്യാർത്ഥികൾ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അധികാരികൾ മൗനം പാലിക്കുകയാണ് പീഡന വിവരം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നെഹറു യുവകേന്ദ്ര ജില്ലാ കോ-ഓഡിനേറ്റർ സ്ഥാപനത്തിൽ എത്തി വിദ്യാർത്ഥികളെ കൗൺസിലിംഗ് നടത്താൻ തീരുമാനിച്ചത് കുറ്റം തെളിയിക്കുന്നതാണ് കൗൺസിലിംഗ് നടന്ന സമയത്ത് പീഡനത്തിനിരയായ കുട്ടികൾ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല മാത്രവുമല്ല പീഡനത്തിന് ഇരയായ ഒരു കുട്ടി ഇതുവരെ സ്ഥാപത്തിൽ തിരിച്ച് എത്തിയിട്ടുമില്ല. ആദിവാസി വിദ്യാർത്ഥികളെ വിദ്യാഭ്യാസ പരമായി ഉയർത്തി കൊണ്ട് വരേണ്ട കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉദ്യോഗസ്ഥർ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു . വാർത്താ സമ്മേളനത്തിൽ യുത്ത് കോൺഗ്രസ്സ് തിരുനെല്ലി മണ്ഡലം പ്രസിഡന്റ് ദിനേഷ് കോട്ടിയൂർ, എം.കെ.ഹമീദലി, സുശോഭ് ചെറുകുമ്പം, റിജേഷ് അപ്പപാറ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news