April 25, 2024

ഇടതുഭരണത്തില്‍ കേരളം ചുടലക്കളമായി മാറി: കെ പി കുഞ്ഞിക്കണ്ണന്‍

0
01.jpg
കല്‍പ്പറ്റ: വാളയാര്‍ വട്ടപ്പള്ളത്തെ ദളിത് ബാലികമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ ഉപവാസസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സത്യാഗ്രഹസമരം നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മൂന്നരവര്‍ഷത്തെ ഇടതുഭരണത്തില്‍ കേരളം ചുടലക്കളമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ചപ്പോഴെല്ലാം ഈ അവസ്ഥ തന്നെയാണ് കാണാന്‍ സാധിച്ചിട്ടുള്ളത്. പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ അധികാരമേറ്റെടുത്തതിന് ശേഷം ഇത് വീണ്ടും പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ജനാധിപത്യം ചവിട്ടിയരച്ചുകൊണ്ട് സ്വജനപക്ഷം മുതല്‍ അക്രമരാഷ്ട്രീയം വരെ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. വാളയാറില്‍ എട്ടും പൊട്ടും തിരിയാത്ത രണ്ട് പെണ്‍കുട്ടികളെയാണ് നഷ്ടമായത്. ഇത് ആത്മഹത്യയെന്ന് പറഞ്ഞ് എഴുതിത്തള്ളാനാവുന്നതല്ല, മറിച്ച് ബലാത്സംഗം ചെയ്ത്, കൊലപെടുത്തി, കെട്ടിതൂക്കിയതാണെന്ന് പറയേണ്ട സാഹചര്യങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസും സര്‍ക്കാരും ഈ വിഷയത്തില്‍ ഒരുപോലെ നിഷ്ക്രിയരായി മാറുകയായിരുന്നു. ആദ്യകുട്ടി മരിച്ചതിന് ശേഷം 51 ദിവസത്തിന് ശേഷമാണ് അടുത്ത കുട്ടി മരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അടിവരയിട്ട് എഴുതിയ കാര്യങ്ങളില്‍ പോലും മതിയായ അന്വേഷണം നടന്നില്ലെന്നതാണ് വസ്തുത. ഇക്കാര്യങ്ങളിലെല്ലാം സര്‍ക്കാരിന്‍റെ മൗനാനുവാദമുണ്ടായിരുന്നു. ജനാധിപത്യം എല്ലാത്തരത്തിലും തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ മനുഷ്യസ്നേഹികള്‍ സടകുടഞ്ഞെഴുന്നേല്‍ക്കണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി സി സി വൈസ് പ്രസിഡന്‍റ് എം.എ ജോസഫ് അധ്യക്ഷനായിരുന്നു. എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, കെ.സി റോസകുട്ടി ടീച്ചര്‍, കെ.കെ അബ്രാഹം, വി.എ മജീദ്, എ. പ്രഭാകരന്‍ മാസ്റ്റര്‍, ഡി.പി രാജശേഖരന്‍, മോയിന്‍ കടവന്‍, എന്‍.എം വിജയന്‍, നിസ്സി അഹമ്മദ്, പി.കെ അബ്ദുറഹിമാന്‍, എന്‍.സി കൃഷ്ണകുമാര്‍, ആര്‍.പി ശിവദാസ്, പി.കെ കുഞ്ഞുമൊയ്തീന്‍, നജീബ് കരണി, പോള്‍സണ്‍ കൂവയ്ക്കല്‍, പി.വി ജോര്‍ജ്ജ്, ചിന്നമ്മ ജോസ്, ജി. വിജയമ്മ ടീച്ചര്‍, കെ.കെ രജേന്ദ്രന്‍, സി.സി തങ്കച്ചന്‍, ജോണി നന്നാട്ട്, സുരേഷ് ബാബു, എ.എ വര്‍ഗീസ്, ആര്‍. ഉണ്ണികൃഷ്ണന്‍, നജീബ് പിണങ്ങോഡ്, ശ്രീജി ജോസ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, വിനോദ്, സാലി റാട്ടക്കൊല്ലി, പി.പി റനീഷ്, ബിനു ജേക്കബ്, സംഷാദ് മരക്കാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *