March 29, 2024

സ്ത്രീകള്‍ക്കായി സംരംഭകത്വ പദ്ധതി പരിശീലനവും എല്‍.ഇ.ഡി നിര്‍മ്മാണ പരിശീലനവും

0
സംരംഭകത്വ പരിശീലനം
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ പട്ടികജാതി വിഭാഗത്തിലെ സ്ത്രീകള്‍ക്കായി സംരംഭകത്വ പദ്ധതി പരിശീലനവും എല്‍.ഇ.ഡി നിര്‍മ്മാണ പരിശീലനവും നല്‍കുന്നു. 18 നും 50 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ്സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യതയുടെയും, കമ്മ്യൂണിറ്റിയുടെയും അസ്സല്‍ രേഖയും, ആധാര്‍ കാര്‍ഡിന്റെ കോപ്പിയും നവംബര്‍ 16 നകം കോഴിക്കോട് മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയില്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത , തൊഴില്‍ പരിചയം, നിലവില്‍ തൊഴിലുണ്ടെങ്കില്‍ ആ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തണം. അപേക്ഷ അയക്കേ മേല്‍വിലാസം – മേഖലാ മാനേജര്‍, കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍, നിര്‍മ്മല്‍ ആര്‍ക്കേഡ്, കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയ്ക്ക് സമീപം, ബൈപ്പാസ് റോഡ്, എരഞ്ഞിപ്പാലം, കോഴിക്കോട് – 06, ഫോണ്‍- 0495 2766454, 9496015010, ഇ-മെയില്‍ rokkd@kswdc.org
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *