March 29, 2024

താലൂക്ക് ഓഫീസുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ

0
Mg 9701.jpg

കൽപ്പറ്റ:  മാനന്തവാടി, വൈത്തിരി താലൂക്ക് ഓഫീസുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും കേരള. റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു

കെ.ആർ.ഡി.എസ്.എ  ജില്ലാ പ്രസിഡണ്ട് കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. സിന്ധു സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി പ്രതീഷ് ബാബു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. എ.ഐ.റ്റി.യൂ. സി 'എസ്' സ്റ്റാൻലി സ്വാഗതവും പി.പി.സുജിത്ത് കുമാർ നന്ദിയും പറഞ്ഞു. സഖാക്കളായ ഡോ. അബി ചിറയിൽ, എം.കെ. രാമകഷ്ണൻ, പി.എൻ. മുരളീധരൻ, എം.വി  ബാബു' പി.പി.റഷീദ, ജയപ്രകാശ്, കെ.വി. മനോജ്, പി.പി. വർഗ്ഗീസ്, നൗഷാദ്, ഷീൽസൺ  ഇ  ഏലിയാസ്, എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *