April 20, 2024

വോട്ടര്‍ പട്ടിക പുതുക്കല്‍: വെരിഫിക്കേഷന്‍ പ്രോഗ്രാം 30 വരെ

0

സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2020 ന്റെ ഭാഗമായി നടന്നുവരുന്ന ഇലക്ടറല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം നവംബര്‍ 30 വരെ നീട്ടി.  വോട്ടര്‍മാര്‍ക്ക് ഇലക്ഷന്‍ കമ്മീഷന്റെ വെബ് പോര്‍ട്ടലായ www.nvsp.in വെബ് പോര്‍ട്ടലിലെ ഇ.വി.പി. ലിങ്ക് വഴിയും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് വഴിയും നേരിട്ടും അക്ഷയ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പരിശോധിക്കുകയും തിരുത്തലുകള്‍ വരുത്തുകയും ചെയ്യാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ബൂത്ത് ലെവല്‍ ഏജന്റ്മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ സഹായവും ലഭിക്കും. 
      ഇലക്ടറല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിനോടനുബന്ധിച്ച് ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു.  മൂന്ന് താലൂക്കുകളിലെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരും വില്ലേജ് ഓഫീസുകളുടെ ചാര്‍ജ് വഹിക്കുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍മാരും താലൂക്ക് ഓഫീസുകളിലെ ഇലക്ഷന്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *