April 23, 2024

തിരശ്ശീല വീണു.:ഹയർസെക്കൻഡറി വിഭാഗത്തിൽ ബത്തേരി :ഹൈസ്കൂൾ വിഭാഗത്തിൽ മാനന്തവാടി ജേതാക്കൾ

0
Img 20191115 Wa0283.jpg
പടിഞ്ഞാറത്തറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ  നടന്ന വയനാട് ജില്ലാ കലോത്സവം ഇന്ന് തിരശീലവീണു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും  ആദരിക്കൽ ചടങ്ങും 
ഒ.ആർ .കേളു നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ അധ്യക്ഷയായി. ജില്ലാ കലക്ടർ ഡോ: അദീല അബ്ദുള്ള സമ്മാനദാനം നടത്തി. ചടങ്ങിൽ എം.പി.നൗഷാദ്എം.ടി.രാഘവൻ നായർ, പി.എം, നാസർ, ടി.എൽ. സാബു, ഡി.ഡി.ഇ വയനാട് ഇബ്രാഹിം തോണിക്കര,  എ.ദേവകി, എ.പ്രഭാകരൻ മാസ്റ്റർ, കെ.കെ.ഹനീഫ, വർഗീസ് മുരിയൻ കാവിൽ, ഒ.ആർ.രഘു, ജിൻസി സണ്ണി, ടി.നാസർ, വി.അബു, വി.എം. സൈമൺ, എം കെ.ഉഷാദേവി, എൻ.ഡി.തോമസ്, ഗായത്രി വിജയ്, സി.പി. ആലീസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഉപജില്ല ഹയർസെക്കൻഡറി വിഭാഗത്തിൽ 416 മായി ബത്തേരി ഉപജില്ല ചാമ്പ്യന്മാരായി. യു.പി വിഭാഗത്തിൽ ബത്തേരി ഉപജില്ലയും,
ഹൈസ്കൂൾ വിഭാഗത്തിൽ മാനന്തവാടി ഉപജില്ലയും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ബത്തേരി ഉപജില്ലയും ചാംപ്യന്മാരായി. 
ബത്തേരി ഉപജില്ലയിലെ  യു.പി വിഭാഗത്തിൽ 176 പോയിന്റും, ഹൈസ്കൂൾ വിഭാഗത്തിൽ 383 പോയിന്റും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 416 പോയിന്റും, കരസ്ഥമാക്കി. 
മാനന്തവാടി ഉപജില്ലയിലെ യു.പി വിഭാഗത്തിൽ 159 പോയിന്റും, ഹൈസ്കൂൾ വിഭാഗത്തിൽ 397 പോയിന്റും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 407 പോയിന്റും കരസ്ഥമാക്കി.
വൈത്തിരി ഉപജില്ലയിലെ യു.പി വിഭാഗത്തിൽ 155 പോയിന്റും, ഹൈസ്കൂൾ വിഭാഗത്തിൽ 387 പോയിന്റും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 408 പോയിന്റും കരസ്ഥമാക്കി.
      കലോത്സവ വാർത്തകളുടെ
റിപ്പോർട്ടിംഗ്: ആര്യ ഉണ്ണി, അഹല്യ ഉണ്ണിപ്രവൻ, ജിൻസ് തോട്ടും കര, ആൽബിൻ ജോർജ്, ജെസ് ബിൻ എം.എസ്, , ഹാഷിം തലപ്പുഴ, ജാഷിദ് കെ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *